'ഡോ. ഹാരിസ്, അങ്ങയുടെ പോസ്റ്റ് വായിച്ചപ്പോൾ ഹൃദയം വിങ്ങി വിങ്ങി നിന്നു...'; ഫേസ്ബുക്ക് കുറിപ്പുമായി ഉമേഷ് വള്ളിക്കുന്ന്
text_fieldsഡോ. ഹാരിസ് ചിറക്കൽ, ഉമേഷ് വള്ളിക്കുന്ന്
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാസ്ഥയെ കുറിച്ചു തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് പിന്തുണയുമായി ഉമേഷ് വള്ളിക്കുന്ന്. പൊലീസിൽ അഴിമതിയും ഗുണ്ടായിസവുമുണ്ടെന്നും ഇതെ കുറിച്ച് അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന് സസ്പെൻഷൻ നേരിട്ടയാളാണ് ഉമേഷ് വള്ളിക്കുന്ന്.
ഡോക്ടർ തരുന്ന പ്രചോദനവും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും വാക്കുകൾക്കതീതമാണെന്നും കുറിപ്പിലുണ്ട്. ഒപ്പം ആരോഗ്യ വകുപ്പിലെ കെടുകാര്യസ്ഥ തുറന്നുപറഞ്ഞ ഡോക്ടർ ഹാരിസിനെ പിന്തുണച്ച വകുപ്പ് മന്ത്രി വീണ ജോർജിനും കുറിപ്പിൽ നന്ദി അറിയിക്കുന്നുണ്ട്.
കഫീൽ ഖാൻ എന്ന ഡോക്ടർ വേട്ടയാടപ്പെട്ടതുപോലെ കേരളത്തിൽ ഡോ. ഹാരിസ് വേട്ടയാടപ്പെടില്ല എന്ന് ഉറപ്പ് പറഞ്ഞതിനാണ് അദ്ദേഹം മന്ത്രിക്ക് നന്ദി പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
Dr. Haris Chirackal
Sir,
അങ്ങയുടെ പോസ്റ്റ് വായിച്ചുകൊണ്ടിരുന്നപ്പോൾ ഹൃദയം വിങ്ങി വിങ്ങി നിന്നു.
ഓരോ വാക്കിലെയും ആത്മാർത്ഥതയും കരുണയും കണ്ണുകളെ നനച്ചു.
മനസ്സ് നിറച്ചു.
"ഇങ്ങനെയും ഒരു ഡോക്ടർ!" "ഇങ്ങനെയും ഒരു മനുഷ്യൻ!"
എന്ന് നെഞ്ച് മിടിച്ചുകൊണ്ടേയിരിക്കുന്നു ഇപ്പോഴും.
അങ്ങ് തരുന്ന പ്രചോദനവും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും വാക്കുകൾക്കതീതമാണ്.
ഹൃദയം നിറഞ്ഞ ആദരവോടെ ബിഗ് സല്യൂട്ട് സർ.
🙏
ബഹുമാനപ്പെട്ട മിനിസ്റ്റർ ശ്രീമതി വീണജോർജ്.
Sir,
ഹൃദയം നിറഞ്ഞ നന്ദി.
കഫീൽ ഖാൻ എന്ന ഡോക്ടർ വേട്ടയാടപ്പെട്ടതുപോലെ കേരളത്തിൽ Dr. ഹാരിസ് വേട്ടയാടപ്പെടില്ല എന്ന് ഉറപ്പ് പറഞ്ഞതിന്.
ആ മനുഷ്യൻ ഹൃദയം മുറിഞ്ഞ് കുറിച്ച വാക്കുകൾ അതിന്റെ സത്തയോടെ സ്വീകരിച്ച് അന്വേഷണം പ്രഖ്യാപിച്ചതിന്.
ന്യായീകരണ കോക്കസ്സുകൾക്ക് ഒരു വലിയ മനുഷ്യനെ ജീവനോടെ കീറിമുറിക്കാൻ കൊടുക്കാത്തതിന്.
ഹൃദയം നിറഞ്ഞ നന്ദി.
❤
എന്ന്,
മറ്റൊരു ഡിപ്പാർട്മെന്റിൽ നിന്ന് വകുപ്പുമന്ത്രിക്ക് കത്തെഴുതിയ കുറ്റത്തിന് പടിക്ക് പുറത്ത് നിൽക്കുന്ന ഒരുവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

