Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മുഖം പൊളിഞ്ഞത്...

‘മുഖം പൊളിഞ്ഞത് പട്ടികളുടെ കടിയേറ്റാണോ വീഴ്ചയിലാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ!’

text_fields
bookmark_border
‘മുഖം പൊളിഞ്ഞത് പട്ടികളുടെ കടിയേറ്റാണോ വീഴ്ചയിലാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ!’
cancel
camera_alt

കോഴിക്കോട് കണ്ണാടിക്കലിൽ റോഡിൽ കൂട്ടം കൂടിനിൽക്കുന്ന തെരുവ് നായ്ക്കൾ (ഫോട്ടോ: ഉമേഷ് വള്ളിക്കുന്ന്)

കോഴിക്കോട്: തെരുവുനായ കുറുകെ ചാടി ഇരുചക്രവാഹനയാത്രക്കാർ മരണപ്പെടുന്നതും പരിക്കേൽക്കുന്നതും നിത്യസംഭവമായിരിക്കുകയാണ്. അതിനിടെ, ഇത്തരമൊരു അപകടത്തിന് ദൃക്സാക്ഷിയായ സംഭവം വിവരിക്കുകയാണ് സിവിൽ പൊലീസ് ഓഫിസറായ ഉമേഷ് വള്ളിക്കുന്ന്.

കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കോഴിക്കോട് തടമ്പാട്ടുതാഴത്ത് നിന്ന് വരുമ്പോഴാണ് പട്ടികൾ കൂട്ടത്തോടെ ഇടവഴിയിൽ നിന്ന് റോഡിലേക്ക് ഓടിക്കയറി സ്കൂട്ടർ യാത്രക്കാരനെ വളഞ്ഞത്. യാത്രക്കാരന് അടിമുടി പരിക്കേറ്റു. പട്ടികളും മറിഞ്ഞു വീണ സ്കൂട്ടറും യാത്രക്കാരനും എല്ലാകൂടെ ഭീകരമായ സാഹചര്യം. പുറകെ വന്ന ഓട്ടോറിക്ഷയിലെ ഡ്രൈവറും യാത്രക്കാരുമാണ് രക്ഷകരായത്. ബൈക്ക്‍ യാത്രികനായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ രംഗീഷിന്റെ മുഖം പൊളിഞ്ഞത് പട്ടികളുടെ കടിയേറ്റാണോ വീഴ്ചയിൽ പറ്റിയതാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു. മകനെ സ്കൂളിൽ നിന്ന് കൂട്ടാൻ പോകുമ്പോഴായിരുന്നു ഈ അപകടമെന്നും ഉമേഷ് പറഞ്ഞു. തെരുവുനായശല്യം നിയന്ത്രിക്കുന്നത് സംബന്ധിച്ച് എൻ. പ്രശാന്ത് എഴുതിയ കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഉമേഷിന്റെ കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ ആഴ്ചയിലെ ഒരു രാത്രിയിൽ കണ്ണാടിക്കൽ വഴി കാറിൽ വരുമ്പോഴാണ് പട്ടികളുടെ കൂട്ടം റോഡ് ബ്ലോക്ക് ചെയ്ത് നിൽക്കുന്ന ഈ കാഴ്ച കണ്ടത്. കാറിലായതു കൊണ്ട് മാത്രം രക്ഷപ്പെട്ടു എന്ന് സമാധാനിച്ചാണ് വീട്ടിലെത്തിയത്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയോടെ തടമ്പാട്ടുതാഴത്ത് നിന്ന് വരുമ്പോഴാണ് പട്ടികൾ കൂട്ടത്തോടെ ഇടവഴിയിൽ നിന്ന് റോഡിലേക്ക് ഓടിക്കയറി വന്ന് സ്കൂട്ടറിൽ ചൊറഞ്ഞ് യാത്രക്കാരന് അടിമുടി പരിക്കേറ്റതിന് സാക്ഷിയായത്. പട്ടികളും മറിഞ്ഞു വീണ സ്കൂട്ടറും യാത്രക്കാരനും എല്ലാകൂടെ ഭീകരമായ സാഹചര്യം. പുറകെ വന്ന ഓട്ടോറിക്ഷയിലെ ഡ്രൈവറും യാത്രക്കാരുമാണ് രക്ഷകരായത്.

മുഖം പൊളിഞ്ഞത് പട്ടികളുടെ കടിയേറ്റാണോ വീഴ്ചയിൽ പറ്റിയതാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ! അപകടത്തിൽപ്പെട്ട രംഗീഷ് മർച്ചന്റ് നേവിയിലാണ് ജോലിചെയ്യുന്നയാളാണ്. മകനെ സ്കൂളിൽ നിന്ന് കൂട്ടാൻ പോകുമ്പോഴാണ് അപകടം.

തെരുവുനായശല്യം നിയന്ത്രിക്കുന്നത് സംബന്ധിച്ച് എൻ. പ്രശാന്ത് എഴുതിയ കുറിപ്പ്:

ബഹു. MB Rajesh മിനിസ്റ്ററെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയം. Animal welfare എന്നത്‌ concurrent list ൽ ഉള്ള വിഷയമാണ്‌. "Prevention of cruelty to animals” is listed in the Concurrent List (Item 17).

ഏതൊരു സംസ്ഥാന സർക്കാറിനും പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ച്‌ അനുയോജ്യമായ നിയമങ്ങളും ചട്ടങ്ങൾ concurrent list ൽ ഉള്ള വിഷയത്തിൽ നിർമ്മിക്കാവുന്നതേ ഉള്ളൂ. തമിഴ്‌നാട്‌ Prevention of Cruelty to Animals (Tamil Nadu Amendment) Act, 2017 മുഖാന്തരം ജല്ലിക്കെട്ട്‌ വരെ നിയമപരമാക്കി. പല സംസ്ഥാനങ്ങളും ഗോവധം നിരോധിക്കുന്നതും ഈ അധികാരം ഉപയോഗിച്ചാണ്‌. എന്തിന്‌, കേരളം 1968 ൽ Kerala Animals and Birds Sacrifices Prohibition Act നിയമം പാസ്സാക്കിയിട്ടുണ്ട്‌.

ABC ചട്ടങ്ങൾ നിർമ്മിച്ചിരിക്കുന്നത്‌ 'animal birth control’ എന്ന ലക്ഷ്യത്തോടെയാണെന്ന് മനസ്സിലാക്കണം. പേര്‌ സൂചിപ്പിക്കുന്ന പോലെ അത്തരം ഒരു നിയമത്തിൽ വന്ധ്യംകരണമായിരിക്കുമല്ലോ അനുവദിക്കുക. ABC ചട്ടങ്ങൾ അപകടകാരികളായ നായ്ക്കളെ കൈകാര്യം ചെയ്യുക എന്ന ഒരു purpose ന്‌ നിർമ്മിച്ചതേ അല്ല. Hindu Marriage Act ൽ Adoption നെക്കുറിച്ച്‌ ഒന്നും പറയുന്നില്ല എന്ന് ആരെങ്കിലും ആവലാതിപ്പെടുമോ?

നമുക്ക്‌ എളുപ്പം, വ്യത്യസ്തമായ ‘legislative intent’ ഓടുകൂടി Kerala Public Safety and Aggressive Animals Regulation Act, 2025 എന്നൊരെണ്ണം പാസ്സാക്കുന്നതാണ്‌. അപകടകാരികളെന്ന് ക്ലാസിഫൈ ചെയ്യുന്ന നടപടിക്രമം ചട്ടത്തിൽ വേണമെന്ന് മാത്രം.

നിലവിലെ നിയമത്തിൽ സെക്ഷൻ 13 പ്രകാരം വെറ്ററിനറി ഡോക്ടറുടെ സർട്ടിഫിക്കറ്റ്‌ ആധാരമാക്കി ഹോട്ട്‌ സ്പോട്ടുകളിൽ violent ആയ തെരുവ്‌ നായ്ക്കളെ കൊല്ലാനും തടസ്സമൊന്നുമില്ല. നടപടികൾ പാലിക്കണമെന്ന് മാത്രം.

ഏറ്റവും എളുപ്പമുള്ള മാർഗ്ഗം വേറെയുണ്ട്‌. THE KERALA PREVENTION AND CONTROL OF

ANIMAL DISEASES ACT, 1967 പ്രകാരം ഷെഡ്യൂളിൽ ഐറ്റം 12 ആയി പേവിഷ ബാധ ഉൾപ്പെട്ടിട്ടുണ്ട്‌. രോഗ ഗ്രസിത പ്രദേശമായി നോട്ടിഫൈ ചെയ്ത്‌ കഴിഞ്ഞാൽ രോഗ സമ്പർക്കത്തിൽ വന്നതായി സംശയിക്കുന്ന മൃഗങ്ങളെ സെക്ഷൻ 11 പ്രകാരം വെറ്റിനറി സർജ്ജന്‌ നശിപ്പിക്കാം. ഇതിനായി ചട്ടത്തിൽ കൂടുതൽ വ്യക്തത വരുത്താനും സാധിക്കും.

കേന്ദ്ര ചട്ടം നിലനിൽക്കെ സംസ്ഥാന നിയമം നിലനിൽക്കില്ല എന്ന് പലരും തെറ്റിദ്ധരിച്ചതായും കാണുന്നു. ABC ചട്ടങ്ങൾ നിർമ്മിച്ചിരിക്കുന്നത്‌ THE PREVENTION OF CRUELTY TO ANIMALS ACT, 1960 ന്റെ സെക്ഷൻ 38 പ്രകാരമാണ്‌.

മുൻപ്‌ ABC ചട്ടങ്ങളിൽ തെരുവ്‌ നായ്ക്കളെ ‌ കൊല്ലുന്ന രീതി നിർദ്ദേശിക്കാൻ കേന്ദ്രത്തിന് അധികാരമില്ലായിരുന്നു. 1982 ലെ സെക്ഷൻ 38(ea) ഭേദഗതി വഴിയാണ്‌ ഈ അധികാരം കേന്ദ്ര നിയമത്തിൽ വരുന്നത്‌. സെക്ഷൻ 38(ea) വായിച്ചാൽ മനസ്സിലാവും - സെക്ഷൻ 11 ആണ്‌ നമ്മളെ സംബന്ധിച്ചിടത്തോളം ഓപ്പറേറ്റീവ്‌ സെക്ഷൻ എന്ന്. ഈ സെക്ഷൻ എവിടെ ബാധകമാവില്ല അതിന്റെ ഒടുവിലായി തന്നെ 11(3)ൽ എടുത്ത്‌ പറയുന്നുണ്ട്‌. മുൻപ്‌ ഒഴിവാക്കിയിരുന്ന സെക്ഷൻ 11(3)(b) മാത്രമേ 1982 ലെ ഭേദഗതി വഴി തൊട്ടിട്ടുള്ളൂ. സെക്ഷൻ 11(3(c) തൊടാതെ അതുപോലെ ഉണ്ട്‌ - Nothing in this section shall apply to … (c) the extermination or destruction of any animal under the authority of any law for the time being in force. അതായത്‌ മറ്റേതെങ്കിലും നിയമത്തിന്റെ പിൻബലത്തോടെ ആവാം എന്ന്. സെക്ഷൻ 11 ബാധകമല്ലെങ്കിൽ പിന്നെ ABC ചട്ടങ്ങൾ ഒരു പ്രതിബന്ധവും ഉണ്ടാക്കുന്നില്ല.

കേരളത്തെ ഗ്രസിച്ച ഇത്രയും വലിയ പ്രശ്നത്തിന്‌ നിയമ നിർമ്മാണം നടത്താനും നടപടികൾ എടുക്കാനും ആവും എന്നത്‌ അങ്ങേയ്ക്ക്‌ ഉപദേശിക്കേണ്ടവർ എന്ത്‌ ചെയ്യുകയാണെന്ന് ചോദിക്കാതെ വയ്യ.

ഇപ്പറഞ്ഞ മാർഗ്ഗങ്ങൾ ഏതെങ്കിലും ശ്രമിക്കാൻ അപേക്ഷിക്കുന്നു. കാരണം ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീടിന്റെ പരിസരത്തും തെരുവ്‌ നായ ശല്യം അസഹ്യമാണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogstray dog attackUmesh Vallikunnu
News Summary - umesh vallikkunnu about stray dog attack
Next Story