Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂട്ടിയെ കണ്ട് പിന്തുണ അഭ്യർഥിച്ച് ഉമ തോമസ്

text_fields
bookmark_border
Uma Thomas, Mammootty
cancel
Listen to this Article

കൊച്ചി: ഉമ തോമസിന് എല്ലാ വിധ ആശംസകളും പിന്തുണയും നൽകി മമ്മൂട്ടി. ഇന്ന് രാവിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ടഭ്യർത്ഥന നടത്തിയപ്പോഴാണ് ഉമാ തോമസിന് താരം എല്ലാ വിധ പിന്തുണയും ആശംസയും അറിയിച്ചത്.എക്കാലത്തും പി.ടി ക്ക് പൂർണ പിന്തുണ നൽകിയ വ്യക്തിയാണ് മമ്മൂട്ടിയെന്നും അത് തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ തോമസ് പറഞ്ഞു.

എറണാകുളം എം.പി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയുടെ വോട്ട് നേടിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. മഹാരാജാസിലെ പഠന കാലം മുതൽ പി.ടി.തോമസുമായും ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ആളാണ് മമ്മൂട്ടി. നടൻ രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു. പി.ടി തോമസിന്റെ പരമാവധി സുഹൃത്തുക്കളെ നേരിൽ കാണാൻ ശ്രമിക്കുമെന്നുമ ഉമാ തോമസ് പറഞ്ഞു.

ലീലാവതി ടീച്ചറിന്റെയും സാനുമാഷിന്റെയും അനുഗ്രഹവും തേടി ഉമാ തോമസ് ഇരുവരേയും വസതിയിലെത്തി കണ്ടിരുന്നു. പി.ടി ക്ക് തൃക്കാക്കരയിലെ രണ്ട് തെരഞ്ഞെടുപ്പിലും കെട്ടി വക്കാൻ പണം നൽകിയ പതിവ് ഉമയുടെ കാര്യത്തിലും ലീലാവതി ടീച്ചർ പാലിച്ചു. രണ്ടു പേരും തന്റെ ശിഷ്യന്മാരാണ്, വിജയം ഉറപ്പാണ്, തന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് എന്നായിരുന്നു സാനുമാഷിന്റെ വാക്കുകൾ.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Uma Thomas meets Mammootty and asks for support
Next Story