Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൾട്രാവയലറ്റ് വികിരണ...

അൾട്രാവയലറ്റ് വികിരണ തോത് ഉയരുന്നു; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ‍്യാപിച്ചു

text_fields
bookmark_border
അൾട്രാവയലറ്റ് വികിരണ തോത് ഉയരുന്നു; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ‍്യാപിച്ചു
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണത്തിന്‍റെ തോത് ഉയരുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ വിവിധയിടങ്ങളിൽ ഓറഞ്ച്,യെല്ലോ അലർട്ടുകൾ പ്രഖ‍്യാപിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ആറിടങ്ങളിലാണ് അൾട്രാവയലറ്റ് തോത് ഉയർന്നിട്ടുള്ളത്. UV സൂചികയിൽ 8-10 വരെ രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചു. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി എന്നീ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. UV സൂചികയിൽ 6-7 രേഖപ്പെടുത്തിയ കൊട്ടാരക്കര, കളമശ്ശേരി, ബേപ്പൂർ, മാനന്തവാടി, എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ‍്യാപിച്ചു.

ഉയർന്ന തോതിലുള്ള അൾട്രാവയലറ്റ് രശ്മികൾ സൂര്യാഘാതം, ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. പകൽ 10 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക. ഈ സമയത്താണ് വികിരണ തോത് ഏറ്റവും ഉയർന്നു നിൽക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നതിനോടൊപ്പം നിർജ്ജലീകരണം ഒഴിവാക്കാൻ ഒ.ആർ.എസ്, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം എന്നീ പാനീയങ്ങളും ഉപയോഗിക്കാം. പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മരോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണം. പ്രദേശത്തെ UV ഇൻഡക്സ് നിലവാരം അറിയാൻ സംസ്ഥാന ദുരന്തനിവാരണ അതോരിറ്റിയുടെ പബ്ലിക് ഡാഷ്ബോർഡ് പരിശോധിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Orange AlertYellow Alertultraviolet raysUV indexKerala
News Summary - Ultraviolet radiation levels rising; Orange and Yellow alerts issued in various parts of the state
Next Story