ആധാരമെഴുത്തുകാർക്കും പകർപ്പെഴുത്തുകാർക്കും സ്റ്റാമ്പ് വെണ്ടർമാർക്കും ഉൽസവ ബത്ത 4000 രൂപ
text_fieldsതിരുവനന്തപുരം: ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്ക് ഈ ഓണത്തിന് 4,000 രൂപ ഉത്സവബത്തയായി അനുവദിക്കാൻ തീരുമാനിച്ചു.
കുറഞ്ഞത് രണ്ടു വർഷം എങ്കിലും അംശാദായം അടച്ചവർക്കാണ് ഉത്സവ ബത്ത ലഭിക്കുക. കഴിഞ്ഞ ഓണക്കാലത്ത് 3000 രൂപ വീതമാണ് നൽകിയത്.അതിലാണ് വർധനവ് വരുത്തിയത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 9,26,487 ആധാരങ്ങളിൽ നിന്നുമായി 1300 കോടി രൂപ അധിക വരുമാനം നേടിയിരുന്നു. സംസ്ഥാന റവന്യൂ വരുമാനത്തിലേയ്ക്ക് 4432 കോടി രൂപ രജിസ്ട്രേൻ വകുപ്പിന് നൽകാൻ കഴിഞ്ഞു. റെക്കോർഡ് വരുമാനം സൃഷ്ടിക്കാൻ ആധാരമെഴുത്തുകാരുടെയും, പകർപ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടർമാരുടെയും പ്രയത്നം കൂടിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ്
1000 രൂപ കഴിഞ്ഞ വർഷത്തേക്കാൾ അധികം ഉത്സവ ബത്തയായി നൽകാൻ തീരുമാനിച്ചതിനു പിന്നില്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

