Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ വിവരങ്ങൾ...

പൊലീസ്​ വിവരങ്ങൾ ഉൗരാളുങ്കൽ സൊസൈറ്റിക്ക്​ നൽകുന്നതിന്​ സ്​റ്റേ

text_fields
bookmark_border
പൊലീസ്​ വിവരങ്ങൾ ഉൗരാളുങ്കൽ സൊസൈറ്റിക്ക്​ നൽകുന്നതിന്​ സ്​റ്റേ
cancel
കൊ​ച്ചി: കേ​ര​ള പൊ​ലീ​സി​െൻറ ക്രൈം ​േ​ഡ​റ്റ​യും വ്യ​ക്തി​വി​വ​ര​ങ്ങ​ളും ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​ക്ക് കൈ​മാ​റാ​നു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ക്​ ഹൈ​കോ​ട​തി​യു​ടെ സ്​​റ്റേ. ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​ക്കാ​ൻ സൊ​സൈ​റ്റി​ക്ക് 20 ല​ക്ഷം രൂ​പ ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വും ജ​സ്​​റ്റി​സ്​ പി.​ബി. സു​രേ​ഷ്​​കു​മാ​ർ സ്​​റ്റേ ചെ​യ്​​തു. ര​ണ്ട് ഉ​ത്ത​ര​വും റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ കോ​ട​തി ന​ട​പ​ടി.

പൊ​ലീ​സി​​െൻറ പ​ക്ക​ലു​ള്ള ക്രൈം ​ആ​ൻ​ഡ് ക്രി​മി​ന​ൽ ട്രാ​ക്കി​ങ്​ നെ​റ്റ്‌​വ​ർ​ക്ക് സി​സ്​​റ്റ​ത്തി​ലെ (സി.​സി.​ടി.​എ​ൻ.​എ​സ്) വി​വ​ര​ങ്ങ​ൾ ഹൈ​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ​പോ​ലും ന​ൽ​കാ​ത്ത സ​ർ​ക്കാ​റി​ന്​ ഈ ​വി​വ​ര​ങ്ങ​ൾ ഒ​രു സ്വ​കാ​ര്യ​സ്ഥാ​പ​ന​മാ​യ ലേ​ബ​ർ ക​രാ​ർ സൊ​സൈ​റ്റി​ക്ക്​ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​തെ​ങ്ങ​നെ​യെ​ന്ന്​ കേ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ സിം​ഗി​ൾ ബെ​ഞ്ച്​ ചോ​ദി​ച്ചു. പാ​സ്പോ​ർ​ട്ട് പ​രി​ശോ​ധ​ന​ക്ക്​ പൊ​ലീ​സ് ത​യാ​റാ​ക്കി​യ േബ്ലാ​ക്ക് ചെ​യി​ൻ പ​ദ്ധ​തി​യു​ടെ പേ​രി​ൽ പൊ​ലീ​സി​െൻറ ​േഡ​റ്റാ​ബേ​സ് തു​റ​ക്കാ​നു​ള്ള അ​നു​മ​തി​ക്കൊ​പ്പം ര​ഹ​സ്യ​രേ​ഖ​ക​ളും സ​ർ​ക്കാ​ർ ക​രാ​ർ ക​മ്പ​നി​ക്ക് ന​ൽ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നാ​രോ​പി​ച്ചാ​ണ്​ ഹ​ര​ജി​ക്കാ​ര​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Show Full Article
TAGS:ULCCS 
News Summary - ULCCS
Next Story