Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഊരാളുങ്കളിന് 500 കോടി വായ്പ പരിധി
text_fieldsbookmark_border
കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിക്ക് 500 കോടി രൂപയുടെ കൺസോർട്യം കാഷ് െക്രഡിറ്റ് വായ്പ പുതുക്കിനൽകി സഹകരണ വകുപ്പിെൻറ ഉത്തരവ്. വിവിധ വകുപ്പുകളുടെ 3726 കോടിയുടെ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന സാഹചര്യത്തിൽ കേരള ബാങ്കിെൻറ വിഹിതമായി 410 കോടിയും മലപ്പുറം ജില്ല ബാങ്കിെൻറ വിഹിതമായി 90 കോടിയും കൺസോർട്യം കാഷ് െക്രഡിറ്റ് വായ്പ പുതുക്കിനൽകണമെന്ന് ആവശ്യപ്പെട്ട് സൊസൈറ്റി ഏപ്രിൽ 27ന് സർക്കാറിന് കത്ത് നൽകിയിരുന്നു.
സൊസൈറ്റിയുടെ പ്രവർത്തനമികവും ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളുടെ വ്യാപ്തിയും പരിഗണിച്ച് കേരള ബാങ്കിെൻറ വിഹിതമായി 410 കോടിയും മലപ്പുറം ജില്ല ബാങ്കിെൻറ വിഹിതമായി 90 കോടിയും ചേർത്ത് 500 കോടി കൺസോർട്യം 2021 േമയ് 15 മുതൽ ഒരുവർഷത്തേക്ക് പുതുക്കിനൽകിയാണ് ഉത്തരവ്.
Next Story

