Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉറങ്ങിയ യു.കെ.ജി...

ഉറങ്ങിയ യു.കെ.ജി വിദ്യാർഥിനിയെ ക്ലാസിലാക്കി സ്‌കൂൾ പൂട്ടി

text_fields
bookmark_border
pkgschool
cancel
camera_alt??????? ?????????? ??????????? ???????

ഒ​റ്റ​പ്പാ​ലം (പാ​ല​ക്കാ​ട്): സ്​​കൂ​ൾ അ​ധി​കൃ​ത​രു​ടെ അ​ശ്ര​ദ്ധ​മൂ​ലം, ക്ലാ​സ് മു​റി​ക്ക​ക​ത്ത് യു.​കെ.​ജി വി​ദ്യാ​ർ​ഥി​നി ഉ​റ​ങ്ങി​ക്കി​ട​ന്ന​ത് അ​ര​മ​ണി​ക്കൂ​ർ നേ​രം. പ​ത്തം​കു​ളം എ.​എം.​എ​ൽ.​പി സ്‌​കൂ​ളി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ൾ വി​ട്ട്​ കു​ട്ടി​ക​ൾ പോ​യ​തോ​ടെ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ക്ലാ​സ് മു​റി​ക​ള​ട​ച്ച് പോ​യി.

സ്‌​കൂ​ളി​ൽ​നി​ന്ന്​ വ​രാ​റു​ള്ള ഓ​ട്ടോ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​യ​പ്പോ​ൾ കു​ട്ടി​യെ കാ​ണാ​തി​രു​ന്ന​ത് ര​ക്ഷി​താ​ക്ക​ളി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി. തി​രി​കെ സ്‌​കൂ​ളി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ട​ച്ചി​ട്ട ക്ലാ​സ് മു​റി​യി​ലെ ഡെ​സ്ക്കി​ൽ ത​ല​വെ​ച്ച് വി​ദ്യാ​ർ​ഥി​നി ഉ​റ​ങ്ങു​ന്ന​താ​യി ക​ണ്ട​ത്. സ്‌​കൂ​ൾ​വി​ട്ട സ​മ​യ​ത്ത്​ ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യെ ശ്ര​ദ്ധി​ക്കാ​തെ​യാ​ണ് ജീ​വ​ന​ക്കാ​ർ ക്ലാ​സ് മു​റി അ​ട​ച്ചു​പോ​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഡെ​സ്ക്കി​ൽ ത​ല​വെ​ച്ച് ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന കു​ട്ടി​യു​ടെ ഫോ​ട്ടോ ഒ​രാ​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്ത​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ ദൃ​ശ്യം പ്ര​ച​രി​ച്ച​തോ​ടെ എ.​ഇ.​ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക്ലാ​സ്​ അ​ധ്യാ​പി​ക​യെ മാ​നേ​ജ​ർ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolkerala newsmalayalam newsUKG Student
News Summary - UKG Student locked in School -Kerala News
Next Story