Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് -19 ഹെൽപ്​...

കോവിഡ് -19 ഹെൽപ്​ ഡെസ്ക്; സമാനതകളില്ലാത്ത സേവനങ്ങളുമായി ബ്രിട്ടൻ കെ.എം.സി.സി

text_fields
bookmark_border
കോവിഡ് -19 ഹെൽപ്​ ഡെസ്ക്; സമാനതകളില്ലാത്ത സേവനങ്ങളുമായി ബ്രിട്ടൻ കെ.എം.സി.സി
cancel

ലണ്ടൻ: കോവിഡ് ദുരിതത്തിലകപ്പെട്ട പ്രവാസികൾക്കും സ്വാദേശികൾക്കും സമാനതകളില്ലാത്ത സേവനങ്ങളുമായി ബ്രിട്ടൻ കെ.എം.സി.സി. ബ്രിട്ടനിലുടനീളം കോവിഡ് ഹെൽപ്​ ഡെസ്കുകൾ തുറന്ന് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുകയാണ്​ കെ.എം.സി.സി. 

കോവിഡ് 19 നെ തുടർന്ന്​ ലോക്ഡൗൺ ​പ്രഖ്യാപിച്ച സാഹചര്യത്തിൽ നിരവധി പേരാണ്​ യു.കെയിൽ പ്രയാസമനുഭവിക്കുന്നത്. വിവരശേഖരണവും നഗരങ്ങൾ കേന്ദ്രീകരിച്ച്​ സേവനങ്ങളുമാണ് കെ.എം.സി.സി ചെയ്യുന്നത്. 

ലോക്​ഡൗണിൽ മാനസികമായി പ്രയാസമനുഭവിക്കുന്ന ധാരാളം ആളുകൾക്ക്​ സൗജന്യ കൗൺസലിങ്ങും​ നൽകിവരുന്നു. ഇത്തരത്തിൽ മാനസിക പ്രയാസം അനുഭവിക്കുന്നവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി ദിവസേന സഹായങ്ങൾ ചെയ്​തു നൽകും. എൻ.കെ. സഫീർ, കരീം, വി.എ. അർഷാദ്, ഡോക്​ടർ ഇജാസ് എന്നിവരാണ് കൗൺസിലിങ്​ നടത്താൻ പിന്തുണയുമായി രംഗത്തുള്ളത്​.  

താമസിക്കുന്ന വീടുകളുടെ വാടക, വിസ എക്​സ്​റ്റൻഷൻ, ശമ്പള സംബദ്ധമായ കാര്യങ്ങൾ ഇവക്കെല്ലാം കൃത്യമായ ഗൈഡൻസ് നൽകുന്നതിലേക്കായി ലീഗൽ ഹെല്പ് ഡെസ്കും യു.കെയിലെ പ്രമുഖ സോളിസിറ്റേഴ്സിൻെറ സഹായത്തോടെ നടത്തിവരുന്നുണ്ട്​. സോളിസിറ്റർ അഫ്സലിൻെറ മേൽനോട്ടത്തിലാണ്​ പ്രവർത്തനം. 

കൂടാതെ യു.കെയിൽ എവിടെയും കോവിഡ് രോഗികൾക്ക് ഡോക്​ടറുടെ പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ വാങ്ങാൻ സാധിക്കുന്ന അത്യാവശ്യ മരുന്നുകൾ കെ.എം.സി.സി ഹെൽപ്​ ഡെസ്‌കുമായി ബന്ധപ്പെട്ടാൽ വീടുകളിൽ എത്തിച്ചുനൽകും. യു.കെയിൽ ഏകദേശം 30 ഓളം കെ.എം.സി.സി വളണ്ടിയർമാരുടെ നേതൃത്വത്തിലാണ്​ ഇതിൻെറ പ്രവർത്തനം. 

യു.കെയിൽ കുടുങ്ങിയ വിദ്യാർഥികൾ, കുടുംബവുമായി എത്തിയവർ, ടൂറിസ്​റ്റ്​ വിസയിൽ വന്നവർ, വിസ പ്രയാസങ്ങൾ അനുഭവിക്കുന്നവർ, ഒറ്റപ്പെട്ടുപോയവർ, ജോലി നഷ്​ടപ്പെട്ടവർ തുടങ്ങിയവർക്ക്​ ഒരു മാസത്തേക്കുള്ള ഭക്ഷണ കിറ്റുകൾ നൽകുന്ന ഫുഡ്​ സപ്പോർട്ടും കെ.എം.സി.സിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. ലണ്ടൻ, ലൂട്ടൻ, നോർതാംപ്റ്റൻ, ലെസ്റ്റർ, കേംബ്രിഡ്ജ്, എഡിൻബർഗ്, മാഞ്ചെസ്​റ്റർ എന്നിവിടങ്ങളിൽ ഈ സേവനം ലഭിക്കും. ഭക്ഷണത്തിനു പ്രയാസമനുഭവിക്കുന്നവർക്ക്​ ഭക്ഷണം എത്തിക്കാനായി ഡയറക്​ട്​ പേ ആസ് യു ബൈ പദ്ധതിയു​ം നടത്തിവരുന്നു. കോർഡിനേറ്റേർസുമായി ബന്ധപ്പെട്ടാൽ സാധനങ്ങളുടെ വില നിശ്ചയിച്ച്​ പണം തരുകയോ വാങ്ങിയ സാധനങ്ങളുടെ ബില്ല്​ നൽകിയാൽ പണം അക്കൗണ്ടിലേക്ക്​ അയച്ചുതരുകയോ ചെയ്യും. അസൈനാർ കുന്നുമ്മൽ, കരീം, സുബൈർ ഈസ്​റ്റ്​ഹാം, സുബൈർ കോട്ടക്കൽ, സലാം കോട്ടക്കൽ, നസീഫ് ലൂട്ടൻ, ഷാലു നവാസ്, ജൗഹർ, മുതസ്സിർ അരീക്കോട്, മുഹ്സിൻ, ഡോക്​ടർ ഫസൽ, ഷറഫു ലെസ്റ്റർ, സഊദ് കാംബ്രിഡ്ജ്, ഷഫീക് കൊയിലാണ്ടി, ഷാജഹാൻ, നജുമുദജീൻ, അനീഷ്, സൈഫു, ബിജു ഗോപിനാഥ് തുടങ്ങിയവരാണ്​ ഭക്ഷണ വിതരണങ്ങൾക്ക്​ നേതൃത്വം നൽകുന്നത്​. 

കൂടാതെ സ്റുഡൻറ്​സ്​ നെറ്റ്‌വർക്ക് സംവിധാനം വഴി വിദ്യാർഥികൾക്ക് നിയമ സംബന്ധമായ, യൂണിവേഴ്സിറ്റി, ഭക്ഷണ, മറ്റു ഗൈഡൻസ്, താമസ സഹായങ്ങൾ ലഭ്യമാക്കുന്നു. ബ്രിട്ടനിലെ കെ.എം.സി.സി പ്രവർത്തകർ, സംഘടന ഗുണകാംക്ഷികൾ, വ്യത്യസ്ത ബിസിനസുകാർ, മറ്റു ചാരിറ്റി പ്രവർത്തകർ, സംഘടനകൾ തുടങ്ങിയവരുടെ പിന്തുണയോടെയാണ്​ കെ.എം.സി.സി യു.കെയുടെ പ്രവർത്തനം. ബ്രിട്ടനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കുന്നതിനായും കെ.എം.സി.സി പ്രവർത്തിച്ചുവരുന്നു. 

ബ്രിട്ടൻ കെ.എം.സി.സി പ്രസിഡൻറ്​ അസൈനാർ കുന്നുമ്മൽ, സെക്രട്ടറി എൻ.കെ. സഫീർ, ട്രഷറർ കരീം മാസ്​റ്റർ, ഓർഗാൻസിസിങ് സെക്രട്ടറി വി.എ. അർഷാദ്, സുബൈർ ഈസ്റ്റ് ഹാം, സുബൈർ കോട്ടക്കൽ, സലാം കോട്ടക്കൽ, നുജൂം ഇരീലോട്ട്, അഹമ്മദ് അരീക്കോട്, അഷറഫ് വടകര, നൗഫൽ കണ്ണൂർ തുടങ്ങിയവരാണ്​ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccmalayalam newscovid 19lockdownUK KMCC
News Summary - U.K KMCC Covid Help Desk -World news
Next Story