Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർവകലാശാല, കോളജ്​...

സർവകലാശാല, കോളജ്​ ​െഗസ്​റ്റ്​ അധ്യാപക വേതനം അര ലക്ഷമാക്കി യു.ജി.സി ഉത്തരവ്​

text_fields
bookmark_border
സർവകലാശാല, കോളജ്​ ​െഗസ്​റ്റ്​ അധ്യാപക വേതനം അര ലക്ഷമാക്കി യു.ജി.സി ഉത്തരവ്​
cancel

തിരുവനന്തപുരം: സർവകലാശാലകളിലെയും കോളജുകളിലെയും ​െഗസ്​റ്റ്​ അധ്യാപകരുടെ പ്രതിമാസ വേതനം അര ലക്ഷം രൂപയാക്കാ ൻ യു.ജി.സി നിർദേശം. ഒരു ക്ലാസിന്​ 1500 രൂപ എന്ന നിലയിൽ പ്രതിമാസം പരമാവധി 50,000 രൂപ നൽകാനാണ്​ സർവകലാശാലകൾക്ക്​ നിർദേശം. അനുവദിക്കപ്പെട്ട തസ്​തികകളിൽ മാത്രമേ ​െഗസ്​റ്റ്​ അധ്യാപകരെ നിയമിക്കാൻ പാടുള്ളൂ. എന്നാൽ, സർവകലാശാലകളിൽ അനുവദിക്കപ്പെട്ട തസ്​തികകളേക്കാൾ 20 ശതമാനംവരെ അധികം ​െഗസ്​റ്റ്​ അധ്യാപകരെ നിയമിക്കാനും അനുമതിയുണ്ട്​. അസിസ്​റ്റ്​ പ്രഫസർ തസ്​തികയിലേക്ക്​ യു.ജി.സി നിർദേശിച്ച യോഗ്യതയുള്ളവരെ മാത്രമേ ​െഗസ്​റ്റ്​ അധ്യാപകരായി നിയമിക്കാവൂ. സ്ഥിരം അധ്യാപകരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ ​െഗസ്​റ്റ്​ അധ്യാപകരുടെ നിയമനത്തിലും സ്വീകരിക്കണം.

വൈസ്​ ചാൻസലറോ അദ്ദേഹം നാമനിർദേശം ചെയ്​ത വ്യക്തിയോ അധ്യക്ഷനായ സെലക്​ഷൻ കമ്മിറ്റിയിൽ ബന്ധപ്പെട്ട വിഷയത്തിലെ വിദഗ്​ധൻ, ബന്ധപ്പെട്ട ഫാക്കൽറ്റി ഡീൻ, വകുപ്പ്​ മേധാവി, എസ്​.സി/എസ്​.ടി/ഒ.ബി.സി/ മൈനോറിറ്റി/വനിത/ഭിന്നശേഷി വിഭാഗത്തിൽനിന്ന്​ വൈസ്​ ചാൻസലർ നാമനിർദേശം ചെയ്യുന്ന അക്കാദമിഷ്യൻ എന്നിവർ അംഗങ്ങളായിരിക്കണം. ​േക്വാറം തികയാൻ വിഷയവിദഗ്​ധൻ ഉൾപ്പെടെ നാല്​ അംഗങ്ങൾ ഉണ്ടാകണം. ​െഗസ്​റ്റ്​ അധ്യാപകർക്ക്​ സർവകലാശാല ഭരണസമിതികളിലേക്ക്​ വോട്ടിങ്​ അവകാശമുണ്ടാകില്ല. ​സർവിസിൽനിന്ന്​ വിരമിച്ച അധ്യാപകരെ 70 വയസ്സുവരെ ​െഗസ്​റ്റ്​ അധ്യാപക തസ്​തികയിലേക്ക്​ പരിഗണിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugckerala newssalarymalayalam news
News Summary - UGC salary -kerala news
Next Story