Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ജനാധിപത്യത്തിൽ എല്ലാവർക്കും എന്തും പറയാൻ അവകാശമുണ്ട്’; യു.ജി.സി കരടിനെതിരായ നിയമസഭ പ്രമേയത്തിൽ ഗവർണർ

text_fields
bookmark_border
Rajendra Vishwanath Arlekar
cancel

തിരുവനന്തപുരം: ക​ര​ട് യു.​ജി.​സി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങൾ കേരള നിയമസഭയിൽ യോജിച്ച് പ്രമേയം പാസാക്കിയതിനോട് പ്രതികരിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ. ജനാധിപത്യത്തിൽ ഏത് വിഷയത്തിലും എന്തും പറയാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ഗവർണർ പ്രതികരിച്ചു.

എല്ലാ കാഴ്ചപ്പാടും അതിന്‍റേതായ വേദികളിൽ എത്തുകയും ചർച്ച ചെയ്യപ്പെടുകയും ഉണ്ടാവും. ഇപ്പോൾ വന്നിട്ടുള്ള കരട് മാത്രമാണ്. എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് അന്തിമ രേഖ തയാറാകുമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

ക​ര​ട് യു.​ജി.​സി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പി​ന്‍വ​ലി​ക്ക​ണ​മെ​ന്നും വി​ശ​ദ ച​ര്‍ച്ച ന​ട​ത്തി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഗൗ​ര​വ​മാ​യി ക​ണ​ക്കി​ലെ​ടു​ത്ത്​ മാ​ത്രം പു​തി​യ​ത്​ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേരള​ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കിയത്. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന്തഃ​സ​ത്ത ഉ​ള്‍ക്കൊ​ള്ളാ​തെ വൈ​സ് ചാ​ന്‍സ​ല​ര്‍ നി​യ​മ​ന​ത്തി​ല​ട​ക്കം സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന 2025ലെ ​ക​ര​ട് യു.​ജി.​സി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഫെ​ഡ​റ​ല്‍ സം​വി​ധാ​ന​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും നി​ര​ക്കാ​ത്ത​താ​ണെ​ന്ന്​ മു​ഖ്യ​​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ച​ട്ടം 118 പ്ര​കാ​രം അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ൽ പ​റയുന്നു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത് അ​ത​ത് സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ള്‍ പാ​സാ​ക്കി​യ നി​യ​മ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ ഏ​ഴാം ഷെ​ഡ്യൂ​ളി​ലെ സം​സ്ഥാ​ന ലി​സ്റ്റി​ലെ ഇ​നം 32 പ്ര​കാ​രം സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ സ്ഥാ​പ​നം, മേ​ല്‍നോ​ട്ടം എ​ന്നി​വ സം​ബ​ന്ധി​ച്ച അ​ധി​കാ​രം സം​സ്ഥാ​ന​ങ്ങ​ള്‍ക്കാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും മ​റ്റ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ന​ട​ത്തി​പ്പി​ന്​ 80 ശ​ത​മാ​ന​ത്തോ​ളം തു​ക ചെ​ല​വി​ടു​ന്ന​തും സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളാ​ണ്.

സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ ഗു​ണ​നി​ല​വാ​രം നി​ല​നി​ര്‍ത്തു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ള്‍ക്ക് മു​ഖ്യ​പ​ങ്കു​ണ്ട്. ഇ​​തെ​ല്ലാം അ​വ​ഗ​ണി​ച്ച്​ ച​ര്‍ച്ച കൂ​ടാ​തെ, വൈ​സ് ചാ​ന്‍സ​ല​ര്‍ നി​യ​മ​നം പോ​ലു​ള്ള സു​പ്ര​ധാ​ന നി​യ​മ​ന​ങ്ങ​ൾ, അ​ധ്യാ​പ​ക​രു​ടെ യോ​ഗ്യ​ത, സേ​വ​ന​വ്യ​വ​സ്ഥ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ ഉ​ള്‍ക്കൊ​ള്ളി​ച്ച വ്യ​വ​സ്ഥ​ക​ള്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളെ പൂ​ര്‍ണ​മാ​യും മാ​റ്റി​നി​ര്‍ത്തു​ന്നു.

കേ​ന്ദ്ര സ​ര്‍ക്കാ​റി​ന്‍റെ​യും യു.​ജി.​സി​യു​ടെ​യും ഈ ​സ​മീ​പ​നം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും തി​രു​ത്ത​പ്പെ​ടേ​ണ്ട​തു​മാ​ണ്. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്ന്​ അ​ക്കാ​ദ​മി​ക് വി​ദ​ഗ്​​ധ​രെ വേ​ണ​മെ​ങ്കി​ല്‍ മാ​റ്റി​നി​ര്‍ത്തി സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ നി​ന്നു​പോ​ലും വ്യ​ക്തി​ക​ളെ വൈ​സ് ചാ​ന്‍സ​ല​ര്‍മാ​രാ​ക്കാ​മെ​ന്ന സ​മീ​പ​നം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ ക​ച്ച​വ​ട​വ​ത്​​ക​രി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്. ഉ​ന്ന​ത​ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ള്‍ ത​ക​ര്‍ക്കാ​നും മ​ത-​വ​ര്‍ഗീ​യ ആ​ശ​യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രു​ടെ പി​ടി​യി​ലൊ​തു​ക്കാ​നു​മു​ള്ള നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ത്ര​മേ 2025ലെ ​ക​ര​ട് യു.​ജി.​സി മാ​ന​ദ​ണ്ഡ​ങ്ങ​ളെ കാ​ണാ​ന്‍ ക​ഴി​യൂ​വെ​ന്നും പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു.

UGC draft law, Kerala Assembly, കരട്​ യു.ജി.സി മാനദണ്ഡങ്ങൾ, കേരള നിയമസഭ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UGC Draft Norms: Governor Rajendra Vishwanath Arlekar react to Kerala Govt Resolution
Next Story