‘ഉഫുഖ്’ ഫെസ്റ്റിന് തുടക്കം
text_fieldsകോഴിക്കോട്: ശാസ്ത്രം സാമൂഹികനീതിയെ ഉയർത്തിപ്പിടിക്കുന്നതാകണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ടി. ആരിഫലി. കോഴിക്കോട് ബീച്ച് ആസ്പിൻ കോർട്ട്യാഡിൽ എസ്.ഐഒ കേരള സംഘടിപ്പിച്ച ‘ഉഫുഖ്’ സയൻസ് ആൻഡ് ടെക്നോളജി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂറോപ്യൻ നവോത്ഥാനത്തിന് ശേഷം ആധുനികശാസ്ത്രം നഷ്ടപ്പെടുത്തിയ മൂല്യവ്യവസ്ഥയെ തിരിച്ചുപിടിക്കേണ്ടതുണ്ട്. അതിന് ഇസ്ലാമിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ കഴിവുകൾ വിനിയോഗിച്ച് മനുഷ്യസമൂഹത്തിന് ഗുണകരമാകുന്ന ഇടപെടലുകൾ നടത്തുന്നത് വിശ്വാസിയുടെ ഉത്തരവാദിത്തത്തിൽപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.ഐ.ടി ഖൊരക്പൂർ അസോസിയേറ്റ് പ്രഫസർ ഡോ. സഊദ് ഫസൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. അബ്ദുൽവാഹിദ് തുടങ്ങിയവർ സംസാരിച്ചു. ഫെസ്റ്റ് ഡയറക്ടർ ശിബിൻ റഹ്മാൻ സ്വാഗതവും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അസ്നഹ് താനൂർ നന്ദിയും പറഞ്ഞു. ഞായറാഴ്ച രാവിലെ ആരംഭിച്ച പരിപാടി തിങ്കളാഴ്ച വൈകീട്ടോടെ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

