Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'എ​ൻ​ഡോ​സ​ൾ​ഫാ​ൻ...

'എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്ക് എ​ത്ര കി​ട്ടി​യാ​ലും മ​തി​യാ​വി​ല്ല'; വിവാദ പരാമർശവുമായി ഉ​ദു​മ എം.​എ​ൽ.​എ

text_fields
bookmark_border
CH Kunhambu
cancel

കാ​സ​ർ​കോ​ട്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രെ അ​പ​മാ​നി​ക്കു​ന്ന​വി​ധം പ്ര​സ്താ​വ​ന ന​ട​ത്തി ഇ​ട​ത് എം.​എ​ൽ.​എ വെ​ട്ടി​ൽ. ദു​രി​ത​ബാ​ധി​ത​ർ​ക്ക് 'എ​ത്ര കി​ട്ടി​യാ​ലും മ​തി​യാ​വി​ല്ലെ​ന്നാ​ണ്' ഉ​ദു​മ എം.​എ​ൽ.​എ സി.​എ​ച്ച്. കു​ഞ്ഞ​മ്പു ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശം.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളു​ടെ ചി​കി​ത്സ സം​ബ​ന്ധി​ച്ച് ദ​യാ​ബാ​യി സെ​ക്ര​ട്ടേ​റി​യ​റ്റി​നു​മു​ന്നി​ൽ ന​ട​ത്തു​ന്ന നി​രാ​ഹാ​രം സം​ബ​ന്ധി​ച്ച് സ്വ​കാ​ര്യ ടി.​വി ചാ​ന​ലി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് എം.​എ​ൽ.​എ​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം.

ദു​രി​ത​ബാ​ധി​ത​ർ​ക്ക് മം​ഗ​ളൂ​രു​വി​ലും പ​രി​യാ​ര​ത്തും ചി​കി​ത്സ​യി​ല്ലേ, കാ​സ​ർ​കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ണ്ട​ല്ലോ, ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടു​ണ്ട​ല്ലോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് എ​ത്ര കി​ട്ടി​യാ​ലും മ​തി​യാ​വി​ല്ലെ​ന്ന പ​രാ​മ​ർ​ശം കൂ​ടി ന​ട​ത്തി​യ​ത്.

എം.​എ​ൽ.​എ​യു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ലേ​ക്കും എ​യിം​സ് കാ​സ​ർ​കോ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ ച​ട്ട​ഞ്ചാ​ലി​ലെ എം.​എ​ൽ.​എ ഓ​ഫി​സി​ലേ​ക്കും മാ​ർ​ച്ച് ന​ട​ത്തി. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച പ്ര​ക​ട​നം ന​ട​ത്തും. ബി.​ജെ.​പി​യും എം.​എ​ൽ.​എ​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:controversial remarksUduma MLACH Kunhambu
News Summary - Uduma MLA CH Kunhambu with controversial remarks
Next Story