തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം നിയമസഭയിലും ആവർത്തിക്കും -ഫാദർ യൂജിൻ പെരേര
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് ലത്തീൻ സഭ വികാരി ജനറൽ ഫാദർ യൂജിൻ പെരേര. തദ്ദേശ തെരഞ്ഞെടുപ്പ് നൽകുന്ന സൂചനയും ദിശാസൂചകവും അതാണ്. ജനങ്ങളോടൊപ്പം ആര് നിൽക്കുന്നുവോ അവരോടൊപ്പം ജനങ്ങളും പങ്കുച്ചേരും എന്നതിന്‍റെ സൂചനയാണെന്നും യൂജിൻ പെരേര വ്യക്തമാക്കി.
കേരളത്തിലെ മത്സ്യത്തൊഴിലാളി മേഖല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മത്സ്യമേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാതെ ഭരണകൂടങ്ങൾ മാറിനിൽക്കുകയാണ്. പൊതുജനങ്ങൾ കൂടുതൽ ജാഗ്രതയോടും ശ്രദ്ധയോടും കൂടി ഇടപെടുന്നതിന്‍റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഈ നിലപാടുകൾ പ്രകടമാകും. ജനങ്ങളാണ് തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്നത്. ജനാധിപത്യത്തിൽ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. തീരദേശ ജനത അവരുടെ ശക്തി തെരഞ്ഞെടുപ്പിലൂടെ കാണിക്കുമെന്നും ഫാദർ യൂജിൻ പെരേര വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

