Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ്​ പുതുയുഗ...

യു.ഡി.എഫ്​ പുതുയുഗ യാത്ര നാളെ തുടങ്ങും

text_fields
bookmark_border
യു.ഡി.എഫ്​ പുതുയുഗ യാത്ര നാളെ തുടങ്ങും
cancel
camera_altവി.ഡി സതീശൻ
Listen to this Article

തിരുവനന്തപുരം: പത്ത്​ വർഷത്തെ ഇടതുഭരണത്തിന്​ ബദലായി ‘പുതിയ കേരളം’ എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക്​ വെള്ളിയാഴ്ച കാസർകോട്ട് തുടക്കമാകും. കേരളത്തിന്റെ ഭാവിയെക്കുറിച്ച കാഴ്ചപ്പാടും ഭരണപരമായ ബദലുകളും മുന്നോട്ടുവെക്കുന്ന യാത്രക്കാണ്​ യു.ഡി.എഫ്​ ലക്ഷ്യമിടുന്നത്​. എല്ലാ ജില്ലകളിലും പര്യടനം പൂർത്തിയാക്കി മാർച്ച്​ ഏഴിന്​ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്​ സമാപിക്കും. രാഹുൽ ഗാന്ധി സമാപനച്ചടങ്ങിൽ സംബന്ധിക്കുമെന്നാണ്​ വിവരം.

ജാഥയുടെ തുടക്കത്തിൽ തന്നെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനുള്ള തയാ​റെടുപ്പിലാണ്​ കോൺഗ്രസ്​. ജാഥ അവസാനിക്കും മുമ്പ്​ തെരഞ്ഞെടുപ്പ്​ വിജ്ഞാപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ ജില്ലയിലെയും ജനകീയ പ്രശ്​നങ്ങളെ അഭിമുഖീകരിക്കുംവിധമാണ്​ ജാഥയുടെ ക്രമീകരണം. ‘പൗര പ്രമുഖർ’ എന്ന പരിഗണനക്കപ്പുറം എല്ലാ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തും. ഒമ്പതര വർഷത്തെ ഭരണത്തിൽ വിവിധ മേഖലകളിലുണ്ടായ പരാജയങ്ങൾ അക്കമിട്ട് നിരത്തുന്ന കുറ്റപത്രം ജനകീയ വിചാരണയായി അവതരിപ്പിക്കും​. സർക്കാരിനെതിരായ ഒറ്റപ്പെട്ട പ്രതിഷേധങ്ങളെ ജനകീയ വികാരമാക്കി മാറ്റുകയാണ്​ ജാഥയിലൂടെ ലക്ഷ്യമിടുന്നത്​. യുവാക്കളുടെ പങ്കാളിത്തം ഉറപ്പറുവരുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressUDFVD Satheesan
News Summary - UDF's new era journey begins tomorrow
Next Story