Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ കൈപ്പിഴ​ തിരുത്തി;...

ആ കൈപ്പിഴ​ തിരുത്തി; നിറമരുതൂരിൽ ഇനി യു.ഡി.എഫ് ഭരണം, ലീഗിലെ ഇസ്മായീൽ പത്തമ്പാട് പ്രസിഡന്‍റ്​

text_fields
bookmark_border
muslim league
cancel
camera_alt

നിറമരുതൂർ പഞ്ചായത്ത്​ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഇസ്മായിൽ പത്തമ്പാടിനെ ആനയിച്ച് യു.ഡി.എഫ് നടത്തിയ ആഹ്ലാദ പ്രകടനം

തിരൂരങ്ങാടി: തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിട്ടും ഒരംഗത്തിന്‍റെ കൈപ്പിഴയിൽ കപ്പിനും ചുണ്ടിനും ഇടയിൽ ഭരണം നഷ്​ടപ്പെട്ടതിന്‍റെ സങ്കടത്തിലായിരുന്നു മലപ്പുറം നിറമരുതൂർ പഞ്ചായത്തിലെ യു.ഡി.എഫ്​. ഒടുവിൽ, എൽ.ഡി.എഫുകാരനായ പ്രസിഡന്‍റിനെതിരെ അവിശ്വാസം പാസാക്കി ഇന്നുനടന്ന പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചു. അങ്ങനെ ചരിത്രത്തിലാദ്യമായി നിറമരുതൂർ പഞ്ചായത്തിൽ യു.ഡി.എഫ്​ ഭരണത്തിലേറി. മുസ്​ലിം ലീഗിലെ ഇസ്മായീൽ പത്തമ്പാടിനെയാണ്​ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്​.

17 വാർഡുകളുള്ള പഞ്ചായത്തിൽ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഒമ്പതു സീറ്റ് നേടി യു.ഡി.എഫ് ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ, പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ ഒരു യു.ഡി.എഫ് വനിത അംഗത്തിന്‍റെ വോട്ട് അസാധുവായി. ഇതോടെ എൽ.ഡി.എഫ്​, യു.ഡി.എഫ്​ സ്​ഥാനാർഥികൾക്ക്​ എട്ടുവീതം വോട്ടുകൾ തുല്യനിലയിലായി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ സി.പി.എമ്മിലെ പി.പി. സൈതലവി വിജയിക്കുകയായിരുന്നു. ആറ് മാസം പൂർത്തിയായതോടെ യു.ഡി.എഫ് അവിശ്വാസം അവതരിപ്പിച്ച് പ്രസിഡന്‍റിനെ പുറത്താക്കി. തുടർന്നാണ് ഇന്ന്​ വീണ്ടും പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFNiramaruthurmuslim league
News Summary - UDF won In Niramaruthur panchayat and Ismail Pathampad is president
Next Story