506 ഇടങ്ങളിൽ യു.ഡി.എഫ്, എൽ.ഡി.എഫ് 314, എൻ.ഡി.എ 6
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫിന് കേവല ഭൂരിപക്ഷം കിട്ടിയത് 506 തദ്ദേശ സ്ഥാപനങ്ങളിൽ. എൽ.ഡി.എഫ് 314 ഇടത്ത് കേവല ഭൂരിപക്ഷം നേടിയപ്പോൾ എൻ.ഡി.എക്ക് ഭൂരിപക്ഷത്തോടെ ഭരിക്കാവുന്ന തദ്ദേശ സ്ഥാപനങ്ങൾ ആറെണ്ണമാണ്. സീറ്റുകളുടെ എണ്ണം തുല്യ നിലയിലുള്ളതടക്കം 370 തദ്ദേശ സ്ഥാപനങ്ങളിൽ ആർക്കും ഭൂരിപക്ഷമില്ല.
അന്തിമ കണക്കുകൾ പ്രകാരം 941 ഗ്രാമപഞ്ചായത്തുകളിൽ 382 ഇടത്തും 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 75 ഇടത്തും ജില്ല പഞ്ചായത്തുകളിൽ ആറിടത്തും യു.ഡി.എഫിന് ഭൂരിപക്ഷമുണ്ട്. 40 നഗരസഭകളിലും മൂന്ന് കോർപറേഷനുകളിലും യു.ഡി.എഫിനാണ് ഭൂരിപക്ഷം.
എൽ.ഡി.എഫിന് 239 ഗ്രാമപഞ്ചായത്തുകളിലാണ് ഭൂരിപക്ഷം. ബ്ലോക്ക് പഞ്ചായത്തുകളിൽ 53, ജില്ല പഞ്ചായത്തുകളിൽ -ആറ്, നഗരസഭകളിൽ-16 എന്നിങ്ങനെയും ഭൂരിപക്ഷമുണ്ട്. എൻ.ഡി.എക്ക് ആറ് ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് സ്വന്തം നിലക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുള്ളത്. കൃത്യമായി ആർക്കും ഭൂരിപക്ഷമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിൽ 310 എണ്ണം ഗ്രാമപഞ്ചായത്തുകളാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ 24 ഇടത്തും നഗരസഭകളിൽ 31 ഇടത്തും ആർക്കും ഭൂരിപക്ഷമില്ല. മൂന്ന് കോർപറേഷനുകളിലും രണ്ട് ജില്ല പഞ്ചായത്തുകളിലും ആർക്കും ഭൂരിപക്ഷമില്ല.
ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകളിൽ 8021 എണ്ണം യു.ഡി.എഫും 6568 എണ്ണം എൽ.ഡി.എഫും നേടി. എൻ.ഡി.എ നേടിയ ഗ്രാമപഞ്ചായത്ത് വാർഡുകൾ 1447 ആണ്. മറ്റുള്ളവർ 1299 വാർഡുകളിൽ വിജയിച്ചു. 2267 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ 1241 ഇടത്താണ് യു.ഡി.എഫ് വിജയിച്ചത്. 923 വാർഡുകൾ എൽ.ഡി.എഫും 54 എണ്ണം എൻ.ഡി.എയും നേടി. 49 ഇടത്ത് മറ്റുള്ളവർ വിജയിച്ചു. 346 ജില്ല പഞ്ചായത്ത് വാർഡുകളിൽ 196 എണ്ണമാണ് യു.ഡി.എഫ് നേടിയത്. 148 ഇടത്ത് എൽ.ഡി.എഫ് വിജയിച്ചപ്പോൾ എൻ.ഡി.എക്കും മറ്റുള്ളവർക്കും ഓരോ വാർഡുകളാണുള്ളത്. നഗരസഭകളിലെ 3240 വാർഡുകളിൽ 1458 എണ്ണം യു.ഡി.എഫും 1100 എണ്ണം എൽ.ഡി.എഫും നേടിയപ്പോൾ എൻ.ഡി.എ 324 ഇടത്ത് വിജയിച്ചു. 323 വാർഡുകളിൽ മറ്റുള്ളവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
421 കോർപറേഷൻ വാർഡുകളിൽ 187 എണ്ണം യു.ഡി.എഫും 125 എണ്ണം എൽ.ഡി.എഫും നേടി. എൻ.ഡി.എ 93 ഇടത്ത് വിജയിച്ചപ്പോൾ 15 ഇടങ്ങളിൽ മറ്റുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

