കര്‍ഷകദ്രോഹ നയങ്ങൾക്കെതിരെ സമരവുമായി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷകദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ സമരം ആരംഭിക്കും. നെല്‍കര്‍ഷകരുടെ സമരം കുട്ടനാട്ടിലും പാലക്കാട്ടുമാണ് നടത്തുക. ഏലം, കുരുമുളക്, കാപ്പി, തേയില കര്‍ഷകരുടെ സമരം ഇടുക്കി, വയനാട് എന്നിവിടങ്ങളിലും നാളികേരം കര്‍ഷകരുടെ സമരം കുറ്റ്യാടിയിലും നടത്തും.
അടക്ക കര്‍ഷകരുടെ സമരം കാസര്‍കോടാണ്. കോട്ടയത്ത് നടത്തുന്ന റബര്‍ കര്‍ഷകരുടെ സമരത്തിന്റെ ഭാഗമായി മുണ്ടക്കയത്തുനിന്ന് കോട്ടയത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.
നാളികേരത്തിന്‍റെ സംഭരണ വില 42 രൂപയായി വര്‍ധിപ്പിക്കുക, നെല്ലിന്റെ സംഭരണ വില 35 രൂപയായി ഉയര്‍ത്തുക, റബര്‍ ഉത്തേജക പാക്കേജില്‍ പ്രഖ്യാപിച്ച റബറിന്റെ താങ്ങുവില 250 രൂപയായി ഉയര്‍ത്തുക, ഏലത്തിന്റെ തറവില 1200 രൂപയായും കുരുമുളകിന്‍റേത് 250 രൂപയായും നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് സമരം. തീയതികൾ അതത് ജില്ലകളിലെ യു.ഡി.എഫ് കമ്മിറ്റികൾ തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

