Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളത്ത്​...

എറണാകുളത്ത്​ യു.ഡി.എഫിന്​ തിളക്കം മങ്ങിയ ജയം

text_fields
bookmark_border
udf
cancel

കൊച്ചി: ​കോൺഗ്രസി​െൻറ ശക്തികേന്ദ്രങ്ങളിലൊന്നായ എറണാകുളം ജില്ലയിൽ യു.ഡി.എഫിന്​ തിളക്കം മങ്ങിയ ജയം. കഴിഞ്ഞ ലോക്​സഭാ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും റെക്കോഡ്​ ഭൂരിപക്ഷം യു.ഡി.എഫിന്​ സമ്മാനിച്ച ജില്ലയിൽ പലേടത്തും ഭൂരിപക്ഷത്തിൽ ഇക്കുറി കാലിടറി. മുനിസിപ്പാലിറ്റി, ​ബ്ലോക്ക്​ പഞ്ചായത്ത്​, ജില്ല പഞ്ചായത്ത്​ എന്നിവിടങ്ങളിൽ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം നിലനിർത്താൻ യു.ഡി.എഫിനായെങ്കിലും പലേടത്തും ​കേവല ഭൂരിപക്ഷം നേടാനായില്ല.

പ്രധാന മുന്നണികളെയൊക്കെ വിറപ്പിച്ച്​ 'ട്വൻറി 20' കിഴക്കമ്പലം കടന്ന്​ കുന്നത്തുനാട്​, ഐക്കരനാട്​, മഴുവന്നൂർ എന്നിവിടങ്ങളിലേക്കും ഭരണമുറപ്പിക്കാൻ പോകുന്നുവെന്നത്​​ ജില്ലയിലെ വലിയ മുന്നേറ്റമെന്ന്​ വിശേഷിപ്പിക്കാം. വെങ്ങോല പഞ്ചായത്തിൽ ഏഴിടത്ത്​ നിർണായകശക്തിയായി അവർ മാറിയിരിക്കുകയാണ്​. ജില്ല പഞ്ചായത്തിലെ കോലഞ്ചേരി, വെ​ങ്ങോല ഡിവിഷനുകളിൽ ട്വൻറി 20 വിജയിക്കുകയും ചെയ്​തു.

കോർപറേഷനിലെ 57 ഡിവിഷനുകളിൽ മത്സരിച്ച വി ഫോർ കൊച്ചി യു.ഡി.എഫി​െൻറ നല്ലൊരു ശതമാനം വോട്ട്​ ചോർത്തി. മൂന്നിടത്ത്​ യു.ഡി.എഫിനെ പിന്തള്ളി അവർ രണ്ടാം സ്ഥാനത്തുവരുകയും ചെയ്​തു. കോർപറേഷൻ ഭരണം കഴിഞ്ഞ 10 വർഷത്തിനുശേഷം യു.ഡി.എഫി​െൻറ പക്കൽനിന്ന്​ ഇത്തവണ വഴുതുകയാണ്​. വലിയ ഒറ്റക്കക്ഷിയായി എൽ.ഡി.എഫ്​ മാറിയതോടെ ഭരണം പിടിക്കാനുള്ള യു.ഡി.എഫ്​ പ്രതീക്ഷ മങ്ങി. ആകെയുള്ള 74 ഡിവിഷനിൽ 34 ഇടത്ത്​ എൽ.ഡി.എഫും 31 ഡിവിഷനിൽ യു.ഡി.എഫും അഞ്ചിടത്ത്​ എൻ.ഡി.എയും നാലിടത്ത്​ സ്വതന്ത്രരും വിജയിച്ചു. സ്വതന്ത്രർ നിർണായകമാണെങ്കിലും സാധ്യത ഏറുന്നത്​ എൽ.ഡി.എഫിനുതന്നെയാണ്​. എങ്കിലും ഭരണം നിലനിർത്താൻ യു.ഡി.എഫും തന്ത്രങ്ങൾ മെനയുകയാണ്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ 39ഉം എൽ.ഡി.എഫിന്​ 33ഉം എൻ.ഡി.എക്ക്​ രണ്ടും സീറ്റാണ്​ ഉണ്ടായിരുന്നത്​.

14 ബ്ലോക്ക്​ പഞ്ചായത്തിൽ ഏഴിടത്ത്​ യു.ഡി.എഫും അഞ്ചിടത്ത്​ എൽ.ഡി.എഫും രണ്ടിടത്ത്​ ട്വൻറി 20യും നിർണായകവുമാണ്​. കഴിഞ്ഞതവണ ഒമ്പതിടത്ത്​ യു.ഡി.എഫും അഞ്ചിടത്ത്​ എൽ.ഡി.എഫുമായിരുന്നു. ജില്ല പഞ്ചായത്തിലെ ആകെയുള്ള 27 ഡിവിഷനുകളിൽ യു.ഡി.എഫ്​ 16ഉം എൽ.ഡി.എഫ്​ ഒമ്പതും രണ്ടിടത്ത്​ ട്വൻറി 20 യും വിജയിച്ചു. കഴിഞ്ഞതവണ യു.ഡി.എഫിന്​ 15ഉം എൽ.ഡി.എഫിന്​ 12ഉം സീറ്റാണുണ്ടായിരുന്നത്​. ഇക്കുറി രണ്ടുസീറ്റ്​ എൽ.ഡി.എഫിന്​ നഷ്​ടമാവുകയും ചെയ്​തു.

13 മുനിസിപ്പാലിറ്റികളിൽ എട്ടിടത്ത്​ യു.ഡി.എഫും അഞ്ചിടത്ത്​ എൽ.ഡി.എഫും നേടി. എന്നാൽ, നാലിടത്ത്​ മാത്രമാണ്​ യു.ഡി.എഫിന്​ കേവല ഭൂരിപക്ഷമുള്ളത്​. കഴിഞ്ഞതവണ ഏഴിടത്ത്​ യു.ഡി.എഫും ആറിടത്ത്​ എൽ.ഡി.എഫും വിജയിച്ചിരുന്നു. ആകെയുള്ള 82 ഗ്രാമപഞ്ചായത്തിൽ 51 ഇടത്ത്​ യു.ഡി.എഫും 20 ഇടത്ത്​ എൽ.ഡി.എഫും, എൽ.ഡി.എഫ്​ സ്വതന്ത്രന്മാരുൾ​െപ്പടെ 11 ഇടത്ത്​ മറ്റുള്ളവരും ഭരണം ഉറപ്പിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFPanchayat Election
News Summary - UDF wins in Ernakulam
Next Story