റീ പോളിങിൽ യു.ഡി.എഫിന് ജയം
text_fieldsസുൽത്താൻ ബത്തേരി/ തിരൂരങ്ങാടി: സംസ്ഥാനത്ത് റീ പോളിങ് നടന്ന രണ്ടിടത്തും യു.ഡി.എഫിന് വിജയം. വോട്ടുയന്ത്രം കേടായതിനെത്തുടർന്നാണ് റീ പോളിങ് വേണ്ടിവന്നത്. സുൽത്താൻ ബത്തേരി നഗരസഭയിലെ തൊടുവെട്ടി ഡിവിഷനിൽ കോൺഗ്രസിലെ അസീസ് മാടാല 136 വോട്ടുകൾക്ക് ജയിച്ചു. കർഷക മുന്നണി സ്ഥാനാർഥിയാണ് രണ്ടാമതെത്തിയത്. നഗരസഭയിൽ യു.ഡി.എഫിന് 11 സീറ്റും എൽ.ഡി.എഫിന് 23 സീറ്റുമാണ് ഉള്ളത്.
തിരൂരങ്ങാടി നഗരസഭ ഡിവിഷൻ 34ലെ റീപോളിങ്ങിൽ ജാഫർ കുന്നത്തേരി (മുസ്ലിം ലീഗ്) 378 വോട്ട് നേടി വിജയിച്ചു. അബ്ദു റഷീദ് തച്ചറപടിക്കൽ (സ്വത) 279 വോട്ട് നേടി. 99 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ജാഫർ വിജയിച്ചത്.
829 വോട്ടർമാരിൽ 665 പേർ വോട്ട് രേഖപ്പെടുത്തി. റീപോളിങ്ങിൽ ഒമ്പത് പേർ അധികം വോട്ട് ചെയ്തു. രാത്രി 8.15ഓടെയാണ് ഫലമറിഞ്ഞത്. തിരൂരങ്ങാടി ഓറിയൻറൽ ഹൈസ്കൂളിൽനിന്ന് യന്ത്രം തകരാറിലായതിനെ തുടർന്ന് ഇവിടത്തെ വോട്ടെണ്ണൽ മണിക്കൂറുകളോളം വൈകിയിരുന്നു.