Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസത്യപ്രതിജ്ഞ ചടങ്ങിൽ...

സത്യപ്രതിജ്ഞ ചടങ്ങിൽ യു.ഡി.എഫ്​ പ​ങ്കെടുക്കില്ല; എം.എൽ.എമാരും എം.പിമാരും വീട്ടിലിരുന്ന്​ കാണും

text_fields
bookmark_border
udf
cancel

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിൽ യു.ഡി.എഫ്​ നേരിട്ട്​ പ​ങ്കെടുക്കില്ലെന്ന്​ കൺവീനർ എം.എം ഹസൻ. കോവിഡിന്‍റെ തീവ്ര​ സാഹചര്യത്തിൽ സത്യപ്രതിജ്ഞ നടത്തുന്നതി​െനതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ്​ യു.ഡി.എഫ്​ തീരുമാനം.

ലളിതമായാണ്​ ചടങ്ങ്​ നടത്തേണ്ടതെന്നും ഗുരുതര സാഹചര്യത്തിൽ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത്​ തെറ്റാണെന്നും​ ഹസൻ പറഞ്ഞു. യു.ഡി.എഫ്​ എം.പിമാരും എം.എൽ.എമാരും ചടങ്ങ്​ ബഹിഷ്​കരിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞപോലെ വീട്ടിലിരുന്ന്​ കാണുമെന്നും ഹസൻ കൂട്ടിച്ചേർത്തു.

ബഹിഷ്​കരണം എന്ന വാക്കുപയോഗിക്കാതെ മുഖ്യമന്ത്രിയുടെ വീട്ടിലിരുന്ന്​ കാണണം എന്ന പ്രയോഗം ഉപയോഗിച്ച്​ തന്ത്രപരമായ പ്രസ്​താവനയാണ്​ ഹസൻ പുറത്തിറക്കിയത്​. സത്യപ്രതിജ്ഞ യു.ഡി.എഫ്​ ബഹിഷ്​കരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ എൻ.കെ പ്രേമചന്ദ്രൻ എം.പി, എം.എസ്​.എഫ്​ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെയുള്ളവർ ചടങ്ങിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്​. അതേസമയം ചടങ്ങുമായി മുന്നോട്ട്​ പോകാൻ തന്നെയാണ്​ സർക്കാർ തീരുമാനം. 50000ത്തിലേറെ പേർക്ക്​ ഇരിപ്പിടമുള്ള സ്​റ്റേഡിയത്തിൽ പരമാവധി 500ഓളം പേർ പ​ങ്കെടുക്കുമെന്നും കഴിഞ്ഞ സർക്കാർ 40000ത്തിലധികം പേരുടെ സാന്നിധ്യത്തിൽ നടത്തിയ പരിപാടിയാണ്​ പ്രത്യേക സാഹചര്യത്തിൽ ചുരുക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm hassanOath taking ceremonyudf
News Summary - udf will not attend kerala oath taking ceremoney
Next Story