Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരവമൊഴിഞ്ഞു, തൃശൂരിൽ...

ആരവമൊഴിഞ്ഞു, തൃശൂരിൽ യു.ഡി.എഫ് സീറ്റ് കൂട്ടും

text_fields
bookmark_border
ആരവമൊഴിഞ്ഞു, തൃശൂരിൽ യു.ഡി.എഫ് സീറ്റ് കൂട്ടും
cancel

തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പാ​ര​വ​ങ്ങ​ളൊ​ഴി​ഞ്ഞ്, ശാ​ന്ത​മാ​യി കൂ​ട്ട​ലും കി​ഴി​ക്ക​ലും ന​ട​ക്കു​ന്ന ദി​ന​ങ്ങ​ളാ​ന് ഇ​നി. തൃ​ശൂ​രി ശ​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു.​ഡി.​എ​ഫ് ക്യാ​മ്പു​ക​ൾ. ജി​ല്ല​യി​ൽ യു.​ഡി.​എ​ഫ് നി​ല മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ത്രീ ​വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ലാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഭി​ന്ന​മാ​യി ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ൾ യു.​ഡി​എ​ഫി​ലേ​ക്ക് ഏ​കീ​ക​രി​ക്ക​പ്പെ​ട്ട​തും ജി​ല്ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചേ​ക്കാം. ഏ​റ്റ​വും ശ​ക്ത​മാ​യ മ​ത്സ​രം അ​ര​ങ്ങേ​റി​യ തൃ​ശൂ​രി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ​ൻ ജെ. ​പ​ല്ല​ൻ വി​ജ​യം ഉ​റ​പ്പി​ച്ച മ​ട്ടാ​ണ്. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് ബി.​ജെ.​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യെ​ങ്കി​ലും തീ​വ്ര​ഹി​ന്ദു​ത്വ​യും വ​ർ​ഗീ​യ​ത​യും ഇ​നി​യും വ​ഴ​ങ്ങാ​ത്ത എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​ന് വി​ജ​യം വി​ളി​പ്പാ​ട​ക​ലെ​യാ​കു​മെ​ന്ന് ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ൾ ത​ന്നെ ര​ഹ​സ്യം പ​റ​യു​ന്നു. സി​റ്റി​ങ് എം.​എ​ൽ.​എ​യെ മാ​റ്റി എ​ഴു​ത്തു​കാ​ര​നാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​നെ മ​ത്സ​ര​ത്തി​നി​റ​ക്കി​യ സി.​പി.​ഐ പ​രാ​ജ​യം മ​ണ​ത്തു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ക​ന​ത്ത രാ​ഷ്ട്രീ​യ മ​ത്സ​രം ന​ട​ക്കു​ന്ന തൃ​ശൂ​ർ പോ​ലെ ഒ​രു മ​ണ്ഡ​ല​ത്തി​ൽ സി.​പി.​ഐ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പാ​ളി​യ​താ​യി അ​ണി​ക​ൾ ത​ന്നെ അ​ട​ക്കം പ​റ​യു​ന്നു. ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം സം​ഭ​വി​ക്കു​ന്ന​തോ​​ടൊ​പ്പം കോ​ൺ​ഗ്ര​സി​ൽ വ​ലി​യ കാ​ലു​വാ​രു​ക​ളും ന​ട​ന്നി​ട്ടി​ല്ലെ​ങ്കി​ൽ രാ​ജ​ൻ ജെ. ​പ​ല്ല​ൻ വി​ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. മ​ണ​ലൂ​ർ, ഗു​രു​വാ​യൂ​ർ, ചാ​ല​ക്കു​ടി, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പി​ന്നീ​ട് അ​തി​ശ​ക്ത​മാ​യ മ​ത്സ​രം അ​ര​ങ്ങേ​റി​യ​ത്. മ​ണ​ലൂ​രി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥും യു.​ഡി.​എ​ഫി​ലെ ടി.​എ​ൻ. പ്ര​താ​പ​നും ത​മ്മി​ൽ ക​ട്ട​ക്കു​ക​ട്ട​ക്കു​ള്ള പോ​രാ​ട്ട​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. ബി.​ജെ.​പി തൃ​ശൂ​ർ ജി​ല്ല മു​ൻ പ്ര​സി​ഡ​ന്റ് കെ.​കെ. അ​നീ​ഷ് കു​മാ​റും ഇ​വി​ടെ ക​ന​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്നു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ടി.​എ​ൻ. പ്ര​താ​പ​ൻ.

വോ​ട്ടി​ങ് ശ​ത​മാ​നം ഏ​റ്റ​വും കു​റ​വു​ള്ള മ​ണ്ഡ​ല​മാ​യി​രു​ന്നു ഗു​രു​വാ​യൂ​ർ. യു​ദ്ധ​വും മ​റ്റും കാ​ര​ണം വി​ദേ​ശ​ത്തു​നി​ന്ന് വോ​ട്ടു​ചെ​യ്യാ​ൻ നാ​ട്ടി​ൽ വ​രാ​ൻ പ​ല​ർ​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തും ഗു​രു​വാ​യൂ​രി​ൽ വോ​ട്ടി​ങ് ശ​ത​മാ​നം കു​റ​യാ​ൻ കാ​ര​ണ​മാ​യി. ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ക​ടു​ത്ത തീ​വ്ര വ​ർ​ഗീ​യ​ത പ്ര​സം​ഗി​ച്ചെ​ങ്കി​ലും അ​തൊ​ന്നും ഭൂ​രി​പ​ക്ഷ വി​ഭാ​ഗ​ത്തി​ലെ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ഇ​ട​യി​ല്ല. ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗം ഏ​ശി​യാ​ൽ യു.​ഡി.​എ​ഫ് വി​ജ​യി​ച്ചു​ക​യ​റാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.

കൊ​ടു​ങ്ങ​ല്ലൂ​രും സ​മാ​ന​മാ​ണ് അ​വ​സ്ഥ. ചേ​ല​ക്ക​ര, ഇ​രി​ങ്ങാ​ല​ക്കു​ട, പു​തു​ക്കാ​ട്, ഒ​ല്ലൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, കു​ന്നം​കു​ളം, നാ​ട്ടി​ക, ക​യ്പ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫി​ന് വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ ഇ​ല്ലെ​ന്ന് അ​വ​ർ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ഭ​ര​ണ​വി​രു​ദ്ധ ത​രം​ഗം ആ​ഞ്ഞു​വീ​ശി​യാ​ൽ ചാ​ഞ്ചാ​ടും എ​ന്നു​ത​ന്നെ​യാ​ണ് യു.​ഡി.​എ​ഫ് ക്യാ​മ്പു​ക​ൾ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. അ​തേ​സ​മ​യം, ബി.​ജെ.​പി ഇ​ത്ത​വ​ണ​യും അ​ക്കൗ​ണ്ട് തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഉ​ള്ള​താ​യി അ​വ​ർ പോ​ലും ക​ണ​ക്കാ​ക്കു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidateUDFtrissurCongress
News Summary - UDF will increase seats in Thrissur despite the noise
Next Story