യു.ഡി.എഫ് അധികാരത്തിൽ വരും, മുഖ്യമന്ത്രി ആരാകുമെന്ന് കോൺഗ്രസ് തീരുമാനിക്കും -പി.കെ. ശശി
text_fieldsപാലക്കാട്: സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് ഒറ്റപ്പാലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ശശി. പാലക്കാട് ജില്ലയിൽ യു.ഡി.എഫിന് സീറ്റുകൾ വർധിക്കുമെന്നും ഒറ്റപ്പാലത്തെ സി.പി.എം വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും പി.കെ. ശശി അവകാശപ്പെട്ടു. സി.പി.എം വിട്ടവരും പാർട്ടിയുടെ തെറ്റായ നിലപാടുകളോട് അമർഷമുള്ളവരും ഈ തെരഞ്ഞെടുപ്പിൽ നിർണായക ഘടകമാകും. മുഖ്യമന്ത്രി ആരാകുമെന്ന് കോൺഗ്രസ് തീരുമാനിക്കും. പി.വി. അൻവർ ഫോണിൽ വിളിച്ചിരുന്നു. അൻവറിന്റെ കൂട്ടായ്മയിലേക്ക് പോകുന്നതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും സി.പി. ജോണുമായി ചേർന്ന് പ്രവർത്തിക്കുന്നത് ആലോചിക്കുമെന്നും പി.കെ. ശശി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ബേപ്പൂരിൽ വിജയം ഉറപ്പെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസ്. ബേപ്പൂർ ഇടതിന് അനുകൂലമായ മണ്ഡലമാണ്. എങ്ങനെയാണ് അഞ്ച് വർഷം പ്രവർത്തിച്ചതെന്ന് ബേപ്പൂരിലെ ജനങ്ങൾക്ക് അറിയാം. എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജനക്ഷേമ പ്രവർത്തനങ്ങളും കേരളത്തിൽ നടപ്പാകിയ വികസനവും സർക്കാർ സ്കൂളുകളിലെ മാറ്റവും ജനങ്ങൾ നേരിട്ട് കാണുന്നുണ്ട്. പെൻഷൻ മുടങ്ങാതെ ലഭിക്കുന്നതും സ്ത്രീ സുരക്ഷ പെൻഷൻ തുടങ്ങിയ കാര്യങ്ങൾ സ്ത്രീ വോട്ടർമാർ വർധിക്കാൻ കാരണമായി. എൽ.ഡി.എഫ് ഭരണം ഇല്ലാതായാൽ ഇതൊക്കെ നഷ്ടപ്പെടുമെന്നും യു.ഡി.എഫ് ഇതെല്ലാം കുളമാക്കുമെന്നുള്ള അഭിപ്രായം ശക്തിപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ മന്ത്രിമാരുടെ മണ്ഡലങ്ങളിൽ അംഗീകാരമുള്ളവരാണ്. വോട്ടുകൾ അനുകൂലമാകുന്ന സ്ഥാനാർഥികളെയാണ് എൽ.ഡി.എഫ് തെരഞ്ഞെടുത്തത്. ഇതെല്ലാം ചേരുമ്പോൾ എൽ.ഡി.എഫിന് മികച്ച വിജയം സാധ്യമാക്കും. സാഹചര്യങ്ങളെല്ലാം എൽ.ഡി.എഫിന് അനുകൂലമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. 85ന് മുകളിൽ സീറ്റുമായി അധികാരത്തിൽ എത്തുമെന്ന് ഉറപ്പിക്കുകയാണ് യു.ഡി.എഫ്. തുടർഭരണം ലഭിക്കുമെന്ന് എൽ.ഡി.എഫും കരുതുന്നു. ചുരുങ്ങിയത് രണ്ട് സീറ്റെങ്കിലും ലഭിക്കുമെന്നാണ് എൻ.ഡി.എ ക്യാമ്പിന്റെ പ്രതീക്ഷ.
അതേസമയം, സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം വോട്ടിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. 100 സീറ്റുകളിൽ യു.ഡി.എഫിന് ലഭിക്കുമെന്നാണ് വിശ്വാസം. വിജയ പ്രതീക്ഷയിൽ യു.ഡി.എഫിനുള്ളിൽ അടുത്ത മുഖ്യമന്ത്രി ചർച്ചകളും സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

