Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ക്വാർട്ടറും സെമിയും...

'ക്വാർട്ടറും സെമിയും ജയിച്ചു, ഫൈനൽ തൂത്തുവാരും, റെക്കോർഡ് ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തും'; സാദിഖലി തങ്ങൾ

text_fields
bookmark_border
ക്വാർട്ടറും സെമിയും ജയിച്ചു, ഫൈനൽ തൂത്തുവാരും, റെക്കോർഡ് ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തും; സാദിഖലി തങ്ങൾ
cancel

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിലെയും തദ്ദേശ തെരഞ്ഞെടുപ്പിലെയും യു.ഡി.എഫിന്റെ മുന്നേറ്റം നിയമസഭാ പോരാട്ടത്തിൽ വലിയ വിജയത്തിന് അടിത്തറ പാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്സഭാ വിജയം ക്വാർട്ടർ ഫൈനലും തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം സെമിഫൈനലുമാണ്. നിയമസഭാ തെരഞ്ഞെടുപ്പെന്ന ഫൈനലിൽ യു.ഡി.എഫ് ഉജ്ജ്വല വിജയം നേടും. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി. ജനവിരുദ്ധ സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും ഇതെന്നും സതീശൻ പറഞ്ഞു. യുഡിഎഫിന് അനുകൂലമായ വലിയ തരംഗമാണ് കേരളത്തിലുള്ളത്. 100 സീറ്റുകൾക്ക് മുകളിൽ നേടി ഞങ്ങൾ അധികാരത്തിൽ എത്തും. ജനാധിപത്യം വിജയിപ്പിക്കാൻ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueUDF VictoryUDFSadik Ali Shihab ThangalKerala Assembly Election 2026
News Summary - "UDF to Sweep Assembly Polls": Panakkad Sadiqali Thangal Predicts Landmark Victory; Satheesan Eyes 100+ Seats
Next Story