Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കണ്ണൂർ കലാപം’...

‘കണ്ണൂർ കലാപം’ രാഷ്ട്രീയ നേട്ടമാക്കാനുറച്ച്​ യു.ഡി.എഫ്; ത​ളി​പ്പ​റ​മ്പി​ൽ ടി.​കെ. ഗോ​വി​ന്ദ​നെ പി​ന്തു​ണ​ച്ചേ​ക്കും

text_fields
bookmark_border
‘കണ്ണൂർ കലാപം’ രാഷ്ട്രീയ നേട്ടമാക്കാനുറച്ച്​ യു.ഡി.എഫ്;   ത​ളി​പ്പ​റ​മ്പി​ൽ ടി.​കെ. ഗോ​വി​ന്ദ​നെ പി​ന്തു​ണ​ച്ചേ​ക്കും
cancel

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി​ക്കെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ച ടി.​കെ.​ ഗോ​വി​ന്ദ​​ന്‍റെ ‘ക​ണ്ണൂ​ർ ക​ലാ​പ’​ത്തെ രാ​ഷ്ട്രീ​യ നേ​ട്ട​മാ​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളു​മാ​യി യു.​ഡി.​എ​ഫ് . ത​ളി​പ്പ​റ​മ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​യാ​​ളെ പി​ൻ​വ​ലി​ച്ച്​ ടി.​കെ. ഗോ​വി​ന്ദ​ന് പി​ന്തു​ണ ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ്​ യു.​ഡി.​എ​ഫ്​ പ​രി​ശോ​ധി​ക്കു​ന്ന​ത്. സി.​പി.​എ​മ്മി​നെ സം​ബ​ന്ധി​ച്ച്​ ക​ണ്ണൂ​ർ രാ​ഷ്ട്രീ​യ കോ​ട്ട എ​ന്ന​തി​നൊ​പ്പം സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ർ​ജം ന​ൽ​കു​ന്ന സം​ഘ​ട​നാ​യ​ന്ത്രം കൂ​ടി​യാ​ണ്. ഒ​ഞ്ചി​യ​ത്തെ ആ​ർ.​എം.​പി മാ​തൃ​ക​യി​ൽ ബ​ദ​ൽ മു​ന്നേ​റ്റം ക​ണ്ണൂ​രി​ൽ രൂ​പ​പ്പെ​ടു​ന്ന​ത് സി.​പി.​എ​മ്മി​ന്റെ അ​ടി​ത്ത​റ ഇ​ള​ക്കാ​ൻ പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണ് യു.​ഡി.​ഫ്​ ക​ണ​ക്കു​കൂ​ട്ട​ൽ. ഇ​താ​ക​ട്ടെ, സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കും. ഒ​പ്പം സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ലെ ത​ങ്ങ​ളു​ടെ അ​നി​ശ്ചി​ത​ത്വ​ങ്ങ​​ളെ മ​റ​ച്ചു​പി​ടി​ക്കാ​നും പു​തി​യ സ​ഹ​ച​ര്യ​ങ്ങ​ളെ യു.​ഡി.​എ​ഫ്​ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.

ര​ക്​​ത​സാ​ക്ഷി ഫ​ണ്ട്​ ത​ട്ടി​പ്പി​ൽ സി.​പി.​എ​മ്മി​നെ​തി​രെ തു​റ​ന്ന​ടി​ക്കു​ക​യും പ​യ്യ​ന്നൂ​രി​ൽ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പി​ന്തു​ണ​ക്കാ​ൻ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ ഘ​ട​ക​ക​ക്ഷി​യാ​യ ആ​ർ.​എ​സ്.​പി​യു​ടെ തീ​രു​മാ​നം. പി​ന്നാ​ലെ​യാ​ണ്​ ത​ളി​പ്പ​റ​മ്പി​ലും സ​മാ​ന രാ​ഷ്ട്രീ​യ നീ​ക്ക​ത്തി​ന്​ ക​​ള​മൊ​രു​ങ്ങു​ന്ന​ത്. സാ​മ്പ​ത്തി​ക അ​ഴി​മ​തി​യും കു​ടും​ബ​വാ​ഴ്ച​യും ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള ടി.​കെ. ഗോ​വി​ന്ദ​ന്റെ പ്ര​ചാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന് മി​ക​ച്ച ആ​യു​ധ​മാ​യി മാ​റും.

മ​റു​ഭാ​ഗ​ത്ത്,​ നി​ർ​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത്​ ര​ണ്ടു​ മാ​സ​ത്തി​നി​ടെ ര​ണ്ടു​ നേ​താ​ക്ക​ൾ പാ​ർ​ട്ടി​ക്കെ​തി​യെ യു​ദ്ധം പ്ര​ഖ്യാ​പി​ച്ചെ​ന്ന്​ മാ​ത്ര​മ​ല്ല, അ​വ​ർ സ്വ​ത​ന്ത്ര​രാ​യി മ​ത്സ​രി​ക്കാ​നു​റ​ച്ച​തും യു.​ഡി.​എ​ഫ്​ പി​ന്തു​ണ ന​ൽ​കു​ന്ന​തും​ സി.​പി.​എ​മ്മി​നെ കു​ഴ​പ്പി​ക്കു​ന്നു. സി.​പി.​എ​മ്മി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​​യെ​ങ്കി​ലും അ​ച്ച​ട​ക്ക ന​ട​പ​ടി​കൊ​ണ്ട് മാ​ത്രം അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം രൂ​ക്ഷ​മാ​ണ്​ സാ​ഹ​ച​ര്യ​ങ്ങ​ൾ. സി.​പി.​എം സാ​ധാ​ര​ണ വി​മ​ത​രെ നേ​രി​ടു​ന്ന​ത് അ​വ​രെ ‘വ​ർ​ഗ​വ​ഞ്ച​ക​ൻ’ എ​ന്നോ ‘അ​വ​സ​ര​വാ​ദി’ എ​ന്നോ മു​ദ്ര​കു​ത്തി​യാ​ണ്.

ടി.​കെ. ഗോ​വി​ന്ദ​ൻ പാ​ർ​ല​മെ​ന്‍റ​റി വ്യാ​മോ​ഹ​ത്തി​ന് അ​ടി​പ്പെ​ട്ടെ​ന്നും ത​ളി​പ്പ​റ​മ്പ് സീ​റ്റ് ല​ഭി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ക​ലാ​പം ന​ട​ത്തു​ന്ന​തെ​ന്നു​മാ​ണ് പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക നി​ല​പാ​ട്. പാ​ർ​ട്ടി ന​ൽ​കി​യ സ്ഥാ​ന​മാ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ച​ശേ​ഷം അ​വ​സ​രം ല​ഭി​ക്കാ​ത്ത​പ്പോ​ൾ പി​ന്നി​ൽ​നി​ന്ന് കു​ത്തു​ന്ന വ​ഞ്ച​ക​നാ​യി അ​ദ്ദേ​ഹ​ത്തെ ചി​ത്രീ​ക​രി​ക്കാ​നാ​ണ് സി.​പി.​എം ശ്ര​മി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFLDFCongessassembly election
News Summary - UDF to use ‘Kannur riots’ as political gain; Will support T.K. Govindan in Thaliparam
Next Story