ആകെയുള്ള 16 സീറ്റിലും മുന്നിൽ ; മലപ്പുറത്ത് യു.ഡി.എഫിന്‍റെ സമഗ്രാധിപത്യം
text_fieldsമലപ്പുറം : നിയമസഭാ തെരഞ്ഞടുപ്പിന്‍റെ ഫലസൂചനകളുടെ ആദ്യഘട്ടം പുറത്തുവന്നപ്പോൾ മലപ്പുറത്ത് യു.ഡി.എഫിന്‍റെ സമഗ്രാധിപത്യം. ജില്ലയിലെ 16 മണ്ഡലങ്ങളിൽ മുഴുവൻ യു.ഡി.എഫാണ് മുന്നിട്ടുനിൽക്കുന്നത്. 2021 ൽ നാല് സീറ്റുകൾ നേടിയ എൽ.ഡി.എഫ് ഇത്തവണ സംപൂജ്യരാകുന്ന കാഴ്ചയാണ് കാണാനാവുന്നത്. മന്ത്രി വി.അബ്ദുറഹ്മാൻ താനൂരിൽ നിന്ന് മാറി തിരൂരിലെത്തിയെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം പുറത്തെടുക്കാനായില്ല. കഴിഞ്ഞ മൂന്ന് തവണ തവനൂരിൽ നിന്നും എം.എൽ.എയായ കെ.ടി ജലീലിനും ആദ്യ റൗണ്ടുകളിൽ അടിതെറ്റി. സി.പി.എമ്മിന്‍റെയും പൊന്നാപുരം കോട്ടയായ പൊന്നാനിയിലും യു.ഡി.എഫിന്‍റെ കെ.പി നൗഷാദലിയാണ് മുന്നിൽ.
തദ്ധേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ല പഞ്ചായത്തിലെ ആകെയുള്ള 33 ഡിവിഷനുകളിൽ ഒന്നിൽ പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. അതേ ഫലത്തിന്‍റെ ആവർത്തനമാണ് നിയമസഭതെരഞ്ഞെടുപ്പിലും കാണുന്നത്. ഉറച്ച ലീഗ് വോട്ടുകൾക്കൊപ്പം മണ്ഡലങ്ങളിലെ പൊതുവായ ഭരണവിരുദ്ധ വികാരവും യുഡിഎഫിന് തുണയായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

