അഞ്ചു ജില്ലകൾ തൂത്തുവാരി യു.ഡി.എഫ്, മൂന്നു ജില്ലകളിൽ ഒന്നൊഴികെ എല്ലാ സീറ്റുകളും ജയിച്ചു
text_fieldsകൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകൾ തൂത്തുവാരി യു.ഡി.എഫ്. വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലെ എല്ലാ സീറ്റുകളിലും യു.ഡി.എഫ് ജയിച്ചു. കാസർകോട്, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒന്നൊഴികെ എല്ലാ സീറ്റുകളും യു.ഡി.എഫ് നേടി.
വയനാട് -മൂന്ന്, മലപ്പുറം -16, എറണാകുളം -14, ഇടുക്കി -അഞ്ച്, കോട്ടയം -ഒമ്പത് എന്നിങ്ങനെ സമ്പൂർണ വിജയം നേടിയ അഞ്ച് ജില്ലകളിലായി 47 സീറ്റുകളാണ് യു.ഡി.എഫിന് ലഭിച്ചത്. കാസർകോട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ ഒരു സീറ്റൊഴികെ ബാക്കിയെല്ലാം യു.ഡി.എഫ് ജയിച്ചു. കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് സി.പി.ഐയുടെ ഗോവിന്ദൻ പള്ളിക്കാപ്പിലും കോഴിക്കോട് ജില്ലയിൽ ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസും പത്തനംതിട്ടയിലെ കോന്നിയിൽ കെ.യു. ജനീഷ് കുമാറുമാണ് എൽ.ഡി.എഫ് ടിക്കറ്റിൽ ജയിച്ചത്.
മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ പേരാമ്പ്രയിൽ മുസ്ലിം ലീഗിലെ ഫാത്തിമ തഹിലിയയോട് 5087 വോട്ടുകൾക്കാണ് തോറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

