Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.​ഡി.​എ​ഫ്​...

യു.​ഡി.​എ​ഫ്​ മു​ന്നോ​ട്ടു​വെ​ച്ച സ​ബ​ർ​ബ​ൻ റെ​യി​ൽ: പ്രത്യേക പാത വേണമെന്ന്​ റെയിൽവേ

text_fields
bookmark_border
യു.​ഡി.​എ​ഫ്​ മു​ന്നോ​ട്ടു​വെ​ച്ച സ​ബ​ർ​ബ​ൻ റെ​യി​ൽ: പ്രത്യേക പാത വേണമെന്ന്​ റെയിൽവേ
cancel

തി​രു​വ​ന​ന്ത​പു​രം: കെ-​റെ​യി​ലി​ന്​ മു​ന്നോ​ടി​യാ​യി യു.​ഡി.​എ​ഫ്​ മു​ന്നോ​ട്ടു​വെ​ച്ച സ​ബ​ർ​ബ​ൻ റെ​യി​ൽ 2017ൽ ​ത​ന്നെ റെ​യി​ൽ​വേ ത​ള്ളി​യ പ​ദ്ധ​തി. നി​ല​വി​ലെ റെ​യി​ൽ​വേ​യു​ടെ പാ​ത​ക​ൾ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നോ​ട്​ റെ​യി​ൽ​വേ യോ​ജി​ക്കു​ന്നി​ല്ല. പ​ക​രം സ​ബ​ർ​ബ​നാ​യി പ്ര​ത്യേ​ക റെ​യി​ൽ​​പാ​ത നി​ർ​മി​ക്കാ​മെ​ന്നാ​യി​രു​ന്നു റെ​യി​ൽ​വേ​യു​ടെ നി​ർ​ദേ​ശം. ഇ​തി​ന്‍റെ രേ​ഖ പു​റ​ത്തു​വ​ന്നു. നി​ല​വി​ലെ റെ​യി​ൽ​വേ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടി പ​ദ്ധ​തി​ക്ക്​ ഉ​പ​യോ​ഗി​ക്കാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. സ്​​റ്റേ​ഷ​നു​ക​ളി​ലെ പ്ലാ​റ്റ്​​ഫോ​മു​ക​ളു​ടെ ഉ​യ​രം കു​റ​യ്ക്കു​ന്ന​ത​ട​ക്കം നി​ർ​ദേ​ശം പ​ദ്ധ​തി​യി​ൽ ഉ​ൾ​​പ്പെ​ടു​ത്തി​യി​രു​ന്നു.

കെ-​റെ​യി​ലി​ന്‍റെ ബ​ദ​ലാ​യി യു.​ഡി.​എ​ഫ്​ സബർബൻ റെ​യി​ലി​നെ​യാ​ണ്​ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഇ​ത്​ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ​ഹൈ​സ്പീ​ഡ്​ റെ​യി​ൽ എ​ന്ന ആ​ശ​യ​ത്തി​ൽ​നി​ന്ന്​ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന്​ പി​ന്മാ​റു​ന്ന സ്ഥി​തി വ​ന്നി​രു​ന്നു. പ​ക​ര​മാ​ണ്​ സ​ബ​ർ​ബ​ൻ റെ​യി​ൽ എ​ന്ന ആ​ശ​യം അ​ന്ന​ത്തെ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച​ത്.

10000 കോ​ടി ചെ​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ക​ണ്ണൂ​ർ വ​രെ റെ​യി​ൽ സ​ർ​വി​സാ​യി​രു​ന്നു സ​ബ​ർ​ബ​ൻ. ​ആ​ദ്യ​ഘ​ട്ടം തി​രു​വ​ന​ന്ത​പു​രം-​ചെ​ങ്ങ​ന്നൂ​ർ വ​രെ​യും. നി​ല​വി​ലെ റെ​യി​ൽ​പാ​ത​യി​ലൂ​​ടെ ന​ട​പ്പാ​ക്കു​ള്ള നി​ർ​ദേ​ശം അ​ന്ന്​ ​റെ​യി​ൽ​വേ ബോ​ർ​ഡി​ന്​ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്​​തു.

2017ലാ​ണ്​ ഇ​തി​ന്​ റെ​യി​ൽ​വേ മ​റു​പ​ടി ന​ൽ​കി​യ​ത്. നി​ല​വി​ലെ പാ​ത​യി​ലൂ​ടെ സ​ർ​വി​സ്​ സാ​ധ്യ​മ​ല്ലെ​ന്നാ​യി​രു​ന്നു റെ​യി​ൽ​വേ​യു​ടെ നി​ല​പാ​ട്. സ​ബ​ർ​ബ​നു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ലും പു​തി​യ​പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ്​ റെ​യി​ൽ​വേ ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RailwaysUDFK RAILsuburban rail
News Summary - UDF suburban rail: Railways want seperate track
Next Story