പി.എം ശ്രീയിലെ എടുത്തുചാട്ടം; പുകഞ്ഞ് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: പി.എം ശ്രീയിൽ മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന കൺവീനർ അടൂർ പ്രകാശിന്റെ പ്രഖ്യാപനത്തിൽ മുന്നണിയിൽ അമ്പരപ്പും അമർഷവും. യു.ഡി.എഫ് യോഗത്തിൽ കാര്യമായി ചർച്ച ചെയ്യാത്ത വിഷയത്തിൽ യു.ഡി.എഫ് കൺവീനറിൽനിന്നുണ്ടായ തിടുക്കം മുന്നണിയെയും സർക്കാറിനെയും പ്രതിരോധത്തിലാക്കി. മുസ്ലിം ലീഗടക്കം പരോക്ഷമായി അതൃപ്തി പരസ്യമാക്കിയതോടെ അടൂർ പ്രകാശ് നിലപാടിൽനിന്ന് മലക്കംമറിഞ്ഞു. പി.എം ശ്രീ വിഷയം യു.ഡി.എഫ് യോഗം ചർച്ചചെയ്തിട്ടില്ലെന്നും മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് വന്നശേഷമേ മുന്നണിയും സർക്കാറും അന്തിമതീരുമാനമെടുക്കൂവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതോടെയാണ് അടൂർ പ്രകാശ് തിരുത്താൻ നിർബന്ധിതനായത്. ‘മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹത്തിന്റേതായ ശൈലിയിൽ മറുപടി പറഞ്ഞതാണെ’ന്ന് അടൂർ പ്രകാശിന്റെ പരാമർശത്തെക്കുറിച്ച് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
സാമ്പത്തിക വിഭവസമാഹരണമെന്ന ഭരണപരമായ ബാധ്യതയും സംഘ്പരിവാർ നയങ്ങൾക്കെതിരെ മതേതരനിലപാട് ഉയർത്തിപ്പിടിക്കേണ്ട അനിവാര്യതയും സർക്കാറിനെ കുഴപ്പിക്കുന്നതിനിടയിലാണ് കൺവീനറിൽനിന്ന് ഏകപക്ഷീയ പ്രഖ്യാപനമുണ്ടായത്. മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് മുന്നണി തീരുമാനമെന്ന നിലയിൽ പരസ്യപ്രഖ്യാപനമുണ്ടായത് ഉപസമിതിയുടെ പ്രസക്തിയെയും സുതാര്യതയെയും ചോദ്യംചെയ്യുന്നതിന് തുല്യമായി.
ഉപസമിതി രൂപവത്കരിച്ചത് വിഷയം പഠിക്കാനാണോ അതോ മുന്നണിയുടെ രാഷ്ട്രീയ തീരുമാനങ്ങൾക്ക് ന്യായീകരണരേഖയുണ്ടാക്കാനാണോ എന്ന ചോദ്യവുമുയരുന്നു. ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ട് രാഷ്ട്രീയമായി മുൻകൂട്ടി തയാറാക്കിയതാണെന്ന് സ്ഥാപിക്കുന്ന സാഹചര്യവുമുണ്ടായി. മന്ത്രിസഭ ഉപസമിതിയിൽതന്നെ ഭിന്നതയുള്ള പശ്ചാത്തലത്തിൽ മുന്നണി കൺവീനർ നടത്തിയ പ്രഖ്യാപനം സർക്കാറിനെ കൂടുതൽ കുഴപ്പത്തിലാക്കി. കൺവീനറുടെ തിരുത്തോടെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവുവന്നെങ്കിലും മുന്നണിക്ക് നിലപാടില്ലെന്ന ആക്ഷേപം ക്ഷണിച്ചുവരുത്തി.
സർക്കാർ സമ്മർദത്തിലായ സാഹചര്യത്തെ ഫലപ്രദമായി ഉപയോഗിക്കാനാകാത്ത നിലയിലാണ് എൽ.ഡി.എഫ്പദ്ധതി, പി.എം ശ്രീ, യു.ഡി.എഫ്, മന്ത്രിസഭ ഉപസമിതി, അടൂർ പ്രകാശ് / Project, PM SHRI, UDF, Cabinet Sub-committee, Adoor Prakash. ഇടതുസർക്കാർ കാലത്ത് എന്തിന് കരാർ ഒപ്പിട്ടെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ലാത്തതാണ് പ്രധാനപ്രശ്നം. കരാറിൽ ഒപ്പുവെച്ചത് സാമ്പത്തിക ഉപരോധത്തിൽനിന്ന് രക്ഷനേടാനുള്ള നയതന്ത്രപരമായ നീക്കം മാത്രമായിരുന്നെന്നാണ് സി.പി.എം നേതാക്കൾ വിശദീകരിക്കുന്നത്.
യു.ഡി.എഫ് യോഗത്തില്‍ പി.എം ശ്രീ സംബന്ധിച്ച ചര്‍ച്ച നടന്നിട്ടില്ല. യു.ഡി.എഫ് കണ്‍വീനര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാത്രമാണ് മറുപടി പറഞ്ഞത്. യു.ഡി.എഫിൽ കോൺഗ്രസും മുസ്ലിം ലീഗും വ്യത്യസ്ത നിലപാട് സ്വീകരിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. സബ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ശേഷം സർക്കാർ അന്തിമ നിലപാട് വ്യക്തമാക്കും. അതിന് ശേഷമേ യു.ഡി.എഫും ഔദ്യോഗിക അഭിപ്രായം പ്രഖ്യാപിക്കൂ’
-പി.കെ. കുഞ്ഞാലിക്കുട്ടി
പി.എം ശ്രീ പദ്ധതി യു.ഡി.എഫിൽ ചർച്ച ചെയ്തിട്ടില്ല. ഇത് സംബന്ധിച്ച് യു.ഡി.എഫ് യോഗത്തിൽ തർക്കമുണ്ടായിട്ടില്ല. ചർച്ച ചെയ്തെങ്കിൽ മാത്രമല്ലേ തർക്കമുണ്ടാവുകയുള്ളൂ. ഉപസമിതിയുടെ റിപ്പോർട്ട് വന്ന ശേഷം തുടർനടപടി തീരുമാനിക്കും. കുഞ്ഞാലിക്കുട്ടി പറഞ്ഞതിൽ വൈരുധ്യമില്ല.
-അടൂർ പ്രകാശ് എം.പി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

