യു.ഡി.എഫിൽനിന്നും ജനം പ്രതീക്ഷിക്കുന്നത് ഇതല്ല, വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം -പി. മുജീബ് റഹ്മാൻ
text_fieldsകോഴിക്കോട്: വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. രാജ്യത്തിന്റെയും കേരളത്തിന്റെയും മതനിരപേക്ഷ ഫേബ്രിക്കിന് വിരുദ്ധമാണ് സർക്കാർ നിലപാട്.
കോൺഗ്രസിൽനിന്നും യു.ഡി.എഫിൽ നിന്നും ജനം പ്രതീക്ഷിക്കുന്ന നിലപാടല്ല ഇത്. കേന്ദ്ര സർക്കാർ നിയമിച്ച ഗവർണറല്ല സംസ്ഥാനത്തെ ഭരണാധികാരി. ഗവർണറുടെ നടപടികളിൽ യോജിക്കാവുന്നതിനോട് യോജിച്ചും പൊരുതി നിൽക്കേണ്ടതിനോട് അങ്ങനെയുമാണ് ഒരു ജനാധിപത്യ ഭരണകൂടം നിലനിൽക്കേണ്ടത്.
ഗവർണറുടെ നിർദേശം അതേപടി താഴേക്ക് നൽകിയ ചീഫ് സെക്രട്ടറിയുടെ നടപടി സർക്കാർ തിരുത്തണം. ഉദ്യാഗസ്ഥ ഭരണവും സംസ്ഥാനത്ത് അനുവദിക്കരുതന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

