Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയം നഗരസഭ ഭരണം...

കോട്ടയം നഗരസഭ ഭരണം യു.ഡി.എഫ് നിലനിർത്തി; ബിൻസി സെബാസ്റ്റ്യന്‍റെ വിജയം ഒരു വോട്ടിന്

text_fields
bookmark_border
bincy sebastian
cancel

കോ​ട്ട​യം: ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യാ​യി യു.​ഡി.​എ​ഫി​ലെ ബി​ൻ​സി സെ​ബാ​സ്​​റ്റ്യ​ൻ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബി​ൻ​സി സെ​ബാ​സ്​​റ്റ്യ​ന്​ 22 വോ​ട്ടും എ​ൽ.​ഡി.​എ​ഫി​ലെ അ​ഡ്വ. ഷീ​ജ അ​നി​ലി​ന്​ 21 വോ​ട്ടും ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി റീ​ബ വ​ർ​ക്കി​ക്ക്​ എ​ട്ട്​ വോ​ട്ടു​മാ​ണ്​​ ല​ഭി​ച്ച​ത്.

രോ​ഗാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന 27ാം വാ​ര്‍ഡി​ലെ എ​ല്‍.​ഡി.​എ​ഫ് കൗ​ണ്‍സി​ല​ര്‍ ടി.​എ​ന്‍. മ​നോ​ജി​ന് വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മ​നോ​ജ്​ വോ​ട്ട്​ ചെ​യ്​​തി​രു​ന്നെ​ങ്കി​ൽ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വീ​ണ്ടും ന​റു​ക്കെ​ടു​പ്പ്​ വേ​ണ്ടി​വ​ന്നേ​നെ. ആ​ദ്യ​ഘ​ട്ട ​വോ​​ട്ടെ​ടു​പ്പി​ൽ എ​ല്‍.​ഡി.​എ​ഫ് -21 , യു.​ഡി.​എ​ഫ് ​-22, ബി.​ജെ.​പി -8 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വോ​ട്ടി​ങ് നി​ല.

ര​ണ്ടാം​ഘ​ട്ട വോ​​ട്ടെ​ടു​പ്പി​ൽ 22 വോ​ട്ട്​ നേ​ടി​യ ബി​ൻ​സി​യെ അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ല്‍നി​ന്ന് ബി.​ജെ.​പി വി​ട്ടു​നി​ന്നു. 52 അം​ഗ കൗ​ൺ​സി​ലി​ൽ എ​ല്‍.​ഡി.​എ​ഫ് -22 , യു.​ഡി.​എ​ഫ് ​-22, ബി.​ജെ.​പി -എ​ട്ട്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ക്ഷി​നി​ല.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ക്കെ​തി​രെ​ ​എ​ൽ.​ഡി.​എ​ഫ്​ ​അ​വി​ശ്വാ​സ​പ്ര​മേ​യം ബി.​ജെ.​പി പി​ന്തു​ണ​യോ​ടെ വി​ജ​യി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ക​ള​മൊ​രു​ങ്ങി​യ​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam municipalityUDFBincy Sebastian
News Summary - UDF retains control of Kottayam municipality; Bincy Sebastian is the Chairperson
Next Story