Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഡി.പി.ഐ പിന്തുണയിൽ...

എസ്.ഡി.പി.ഐ പിന്തുണയിൽ ലഭിച്ച പ്രസിഡന്‍റ്​ പദവി രാജിവെച്ച്​ യു.ഡി.എഫ്

text_fields
bookmark_border
എസ്.ഡി.പി.ഐ പിന്തുണയിൽ ലഭിച്ച പ്രസിഡന്‍റ്​ പദവി രാജിവെച്ച്​ യു.ഡി.എഫ്
cancel
Listen to this Article

മല്ലപ്പള്ളി (പത്തനംതിട്ട): കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.ഐയുടെ പിന്തുണയിൽ ലഭിച്ച പ്രസിഡന്‍റ്​ സ്ഥാനം യു.ഡി.എഫ് രാജിവെച്ചു. നറുക്കെടുപ്പിലൂടെ ബി.ജെ.പിക്ക് വൈസ് പ്രസിഡന്‍റ്​ സ്ഥാനവും ലഭിച്ചു.

14 അംഗ പഞ്ചായത്തിൽ യു.ഡി.എഫ്​, ബി.ജെ.പി അഞ്ച്​ വീതം, എസ്.ഡി.പി.ഐ മൂന്ന്, എൽ.ഡി.എഫ് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ അംഗങ്ങൾ യു.ഡി.എഫിന് അനുകുലമായി വോട്ടുചെയ്യുകയായിരുന്നു. എൽ.ഡി.എഫ് അംഗം വോട്ടെടുപ്പിൽനിന്ന്​ വിട്ടുനിന്നു. ഇതോടെ യു.ഡി.എഫിലെ കെ.എസ്. ശ്രീദേവിക്ക് എട്ട് വോട്ടും, ബി.ജെ.പിയിലെ മായ ദേവിക്ക് അഞ്ച് വോട്ടും ലഭിച്ചു. എന്നാൽ, ഒരുകക്ഷിയുടെയും പിന്തുണ സ്വികരിക്കില്ലെന്ന മുന്നണി തീരുമാനപ്രകാരം ശ്രീദേവി രാജിവെക്കുകയായിരുന്നു.

വൈസ് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ യു.ഡി.എഫും, ബി.ജെ.പിയും, എസ്.ഡി.പി.ഐയും മത്സരിച്ചു. യു.ഡി.എഫിലെ ജോസഫിനും ബി.ജെ.പിയിലെ ഹരികുമാറിനും അഞ്ച് വോട്ട്​ വീതം ലഭിച്ചതോടെ നറുക്കെടുപ്പിൽ ബി.ജെ.പിയിലെ ഹരികുമാറിനെ ഭാഗ്യം തുണക്കുകയായിരുന്നു. എസ്.ഡി.പി.ഐയിലെ അനസ് മുഹമ്മദിന് മൂന്ന് വോട്ടും ലഭിച്ചു.

കഴിഞ്ഞതവണയും പഞ്ചായത്തിലെ സ്ഥിതി ഇതുതന്നെയായിരുന്നു. എൽ.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് അംഗങ്ങൾ വീതം. ഒരംഗമുണ്ടായിരുന്ന എസ്.ഡി.പി.ഐ എൽ.ഡി.എഫിനെ രണ്ടുതവണ പിന്തുണച്ചെങ്കിലും രണ്ടുതവണയും രാജിവെച്ചു. എന്നാൽ, മൂന്നാംതവണ എസ്.ഡി.പി.ഐ പിന്തുണയിൽ ഭരണം തുടരുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIUDF
News Summary - UDF resigns from the post of President which supported by SDPI
Next Story