Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
congress
cancel
Homechevron_rightNewschevron_rightKeralachevron_rightമലമ്പുഴയിൽ യു.ഡി.എഫ്​...

മലമ്പുഴയിൽ യു.ഡി.എഫ്​ നേമം ആവർത്തിക്കുന്നു; ജനതാദളിന് സീറ്റ്​ വിട്ടുനൽകിയതിനെതിരെ വിമർശനം

text_fields
bookmark_border

മലമ്പുഴ: യു.ഡി.എഫ്​ മലമ്പുഴ മണ്ഡലം ജനതാദളിന്​ വിട്ടുനൽകിയതിനെതിരെ വിമർശനം. 2016ൽ നേമത്ത്​ ഒ. രാജഗോപാലിനെതിരെ ദുർബല സ്​ഥാനാർഥിയെ നിർത്തിയ അതേ നടപടിയാണ്​ മലമ്പുഴയിലും ആവർത്തിക്കുന്നതെന്നാണ്​ ഉയരുന്ന വിമർശനം. ബി.ജെ.പിയെ സഹായിക്കാനാണ്​ നീക്കമെന്നും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയരുന്നു.

2016ൽ മലമ്പുഴയിൽ ബി.ജെ.പി രണ്ടാം സ്​ഥാനത്ത്​ എത്തിയിരുന്നു. ഇവിടെ യു.ഡി.എഫ്​ ശക്തനായ സ്​ഥാനാർഥിയെ നിർത്താത്തത്​ ബി.ജെ.പിയെ സഹായിക്കാനുള്ള നീക്കമാണെന്നും ആരോപിക്കുന്നു.

2011ൽ നേമത്ത്​ ഒ. രാജഗോപാൽ മത്സരിക്കാനെത്തിയപ്പോൾ കോൺഗ്രസ്​ സിറ്റിങ്​ സീറ്റ്​ എസ്​.ജെ.ഡിക്ക്​ വിട്ടുനൽകുകയായിരുന്നു.ഇതോടെ ഒ. രാജഗോപാൽ മണ്ഡലത്തിൽ രണ്ടാമ​െതത്തി. സി.പി.എമ്മിന്‍റെ വി. ശിവൻകുട്ടിയാണ്​ അന്ന്​ വിജയിച്ചത്​. എന്നാൽ 2016ലെ തെരഞ്ഞെടുപ്പിൽ ജനദാതൾ (യു)വിന്‍റെ വി. സുരേന്ദ്രൻ പിള്ളയെ സ്​ഥാനാർഥിയാക്കുകയായിരുന്നു. ഇതോടെ ഒ. രാജഗോപാൽ ജയിച്ചുകയറുകയായിരുന്നു. ഒ.രാജഗോപാലിന്​ 67,813 വോട്ടുകളും വി. ശിവൻകുട്ടിക്ക്​ 59,142 വോട്ടുകളും ലഭിച്ചു. കോൺഗ്രസിന്​ ലഭിച്ചത്​ 13,860 വോട്ടുകൾ മാത്രമാണ്​. 2011ലെ തെരഞ്ഞെടുപ്പിൽ 20,248 വോട്ട്​ കിട്ടിയ യു.ഡി.എഫിനാണ്​ 13,860 വോട്ടിലേക്ക്​ ഒതുങ്ങേണ്ടിവന്നത്​.

എൽ.ഡി.എഫിന്​ 2011ൽ 50,076 വോട്ടുകളും 2016ൽ 59,142 വോട്ടുകളും ലഭിച്ചു. കോൺഗ്രസിന്‍റെ പിന്തുണയോടെയാണ്​ നേമത്ത്​ ബി.ജെ.പി ജയിച്ചതെന്ന ആരോപണം മലമ്പുഴയിലെ ബി.ജെ.പിയുടെ നടപടിയോടെ ശക്തമാകുകയാണ്​.

2016ൽ മലമ്പുഴയിൽ വി.എസ്​. അച്യുതാനന്ദൻ 73,299 വോ​േട്ടാടെയാണ്​ ജയിച്ചത്​. ആ തെരഞ്ഞെടുപ്പിൽ രണ്ടാം സ്​ഥാനത്തായിരുന്നു ബി.ജെ.പി. ബി.ജെ.പി സ്​ഥാനാർഥിയായിരുന്ന സി. കൃഷ്​ണകുമാറിന്​ 46,157 വോട്ടുകളും കോൺഗ്രസ്​ നേതാവ്​ വി.എസ്​. ജോയി​ 35,333 വോട്ടുകളും നേടി.

ഇത്തവണ വി.എസ്​. അച്യുതാനന്ദൻ മലമ്പുഴയിൽ മത്സരിക്കാനില്ലാത്ത സാഹചര്യത്തിൽ സി.പി.എം നേതാവ്​ എ. പ്രഭാകരനാണ്​ എൽ.ഡി.എഫ്​ സ്​ഥാനാർഥി. അച്യുതാനന്ദൻ ഇല്ലാത്ത സാഹചര്യത്തിൽ മലമ്പുഴയിൽ യു.ഡി.എഫ്​ കരുത്തനായ സ്​ഥാനാർഥിയെ നിർത്തണമെന്നാണ്​ ഉയരുന്ന ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalampuzhaNemamJanata DalUDF
News Summary - UDF Repeats Nemam in Malampuzha Criticism for giving malampuzha seat to Janatadal
Next Story