തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് പ്രകടനപത്രികയുടെ കരട് പുറത്തിറക്കി. അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് ന്യായ് പദ്ധതി നടപ്പാക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദാരിദ്യം തുടച്ചുനീക്കാൻ ലക്ഷ്യമിടുന്ന ഇൗ പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും.
സര്‍ക്കാറിെൻറ കൂടുതല്‍ കൈത്താങ്ങ്, കൂടുതല്‍ നിക്ഷേപം, കൂടുതല്‍ തൊഴില്‍, കാരുണ്യ കേരളം എന്നീ നാല് തത്ത്വങ്ങളില്‍ അധിഷ്ഠിതമായിരിക്കും പ്രകടനപത്രിക. ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. സര്‍ക്കാര്‍ സഹായം ആവശ്യമായ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, തൊഴില്‍രഹിതര്‍, വയോധികര്‍ എന്നിവര്‍ക്കായി സ്കോളർഷിപ്, വേതനം, പെൻഷൻ പ്രോഗ്രാം എന്നിവ നടപ്പാക്കും. റബറിന് കിലോക്ക് 250 രൂപ താങ്ങുവില ഉറപ്പുവരുത്തും.
നെൽ കര്‍ഷകര്‍ക്കായി വിപുലമായ പദ്ധതികളും നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിയുടെ വേതനവും തൊഴില്‍ദിനങ്ങളും വർധിപ്പിക്കുമെന്നും കരടിൽ വ്യക്തമാക്കുന്നു. 'സംശുദ്ധം, സദ്ഭരണം' എന്നിവയാണ് യു.ഡി.എഫ് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നത്. ജനങ്ങളോട് കൂടിയാലോചിച്ചാകും പ്രകടനപത്രിക തയാറാക്കുക. ജനങ്ങളുടെ കൂടുതല്‍ അഭിപ്രായങ്ങളും നിർദേശങ്ങളും aishwaryakeralam@gmail.com, peoplesmanifesto2021@gmail.com എന്ന മെയില്‍ ഐ.ഡികളില്‍ അറിയിക്കാം.
മാനിഫെസ്റ്റോ കമ്മിറ്റിയുടെ യോഗം 17-20 തീയതികളില്‍ വിവിധ ജില്ലകളില്‍ നടക്കും.മാനിഫെസ്റ്റോ കമ്മിറ്റി ചെയര്മാന് ബെന്നി െബഹനാന്‍, അംഗങ്ങളായ എം.കെ. മുനീർ, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന് എന്നിവരും കരട് പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ പങ്കെടുത്തു.