Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവല്ല നഗരസഭ ഭരണം...

തിരുവല്ല നഗരസഭ ഭരണം യു.ഡി.എഫ് തിരിച്ചു പിടിച്ചു; അനു ജോർജ് ചെയർപേഴ്സൺ

text_fields
bookmark_border
anu george
cancel

തിരുവല്ല: തിരുവല്ല നഗരസഭ ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചു. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി അനു ജോർജ് 15നെതിരെ 17 വോട്ടുകൾക്കാണ് വിജയിച്ചത്. 39 അംഗ കൗൺസിലിൽ 32 അംഗങ്ങൾ വോട്ട് ചെയ്തു.

ബി.ജെ.പിയിലെ ആറ് അംഗങ്ങളും ഒരു എസ്.ഡി.പി.ഐ അംഗവും വോട്ടിങ്ങിൽ നിന്നും വിട്ടു നിന്നു. ലിന്‍റ ജേക്കബ് വഞ്ചിപ്പാലമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി.

എൽ.ഡി.എഫിന്‍റെ പിന്തുണയോടെ വിജയിച്ച ശാന്തമ്മ വർഗീസ് രാജിവച്ച സാഹചര്യത്തിലാണ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടന്നത്. മുൻ ചെയർപേഴ്സൺ ആയിരുന്ന ശാന്തമ്മ വർഗീസ് യു.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കൗൺസിൽ ഹാളിലെത്തി അനു ജോർജിനെ അഭിനന്ദിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFAnu GeorgeThiruvalla Municipal Corporation
News Summary - UDF regains Thiruvalla Municipal Corporation; Anu George Chairperson
Next Story