Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.ഡി.എഫിെൻറ രാജ്ഭവന് മാര്‍ച്ച് ജൂലൈ 17ന്
text_fieldsbookmark_border
തിരുവനന്തപുരം: പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്നും, കേരളത്തിന് റേഷന്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ജൂലൈ 17ന് രാവിലെ 10 മണിക്ക് യു.ഡി.എഫിെൻറ നേതൃത്വത്തില്‍ രാജ്ഭവന് മാര്‍ച്ച് നടത്തുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
കെ.പി.സി.സി., ഡി.സി.സി., ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ എം.പിമാര്‍, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സഹകരണ സംഘം ഭാരവാഹികള്‍, പോഷക സംഘടനകളുടെ നേതാക്കള്‍ തുടങ്ങിവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. രാജ്ഭവന് മാര്‍ച്ച് വന്‍ വിജയമാക്കാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സഹകരണം ഉണ്ടായിരിക്കണമെന്ന് തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
