Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാപ്പനെ സ്വാഗതം...

കാപ്പനെ സ്വാഗതം ചെയ്​ത്​ കോൺഗ്രസ്​; അന്തിമ തീരുമാനം ഇന്ന്​

text_fields
bookmark_border
UDF proposes to contest general election in Palai Has been put forward
cancel

കോ​ട്ട​യം: മാ​ണി സി. ​കാ​പ്പ​നെ പാ​ർ​ട്ടി​യി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്​​ത്​ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം. കാ​പ്പ​ൻ കോ​ൺ​ഗ്ര​സി​ലേ​ക്ക്​ വ​ന്ന്​ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ പാ​ലാ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. ഇ​ക്കാ​ര്യം മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മാ​ണി സി. ​കാ​പ്പ​നെ അ​റി​യി​ക്കു​ക​യും ചെ​യ്​​തു.

കോ​​ൺ​ഗ്ര​സ്​ ഹൈ​ക​മാ​ൻ​ഡും ഇ​ത്ത​ര​ത്തി​ലൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​താ​യി സം​സ്ഥാ​ന​നേ​താ​ക്ക​ൾ അ​റി​യി​ച്ചു. എ​ന്നാ​ൽ, വ്യ​ക്ത​മാ​യ മ​റു​പ​ടി കാ​പ്പ​നി​ൽ​നി​ന്ന്​ ഉ​ണ്ടാ​യി​ട്ടി​ല്ല. പൊ​തു​സ്വ​ത​ന്ത്ര​നാ​യി പാ​ലാ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം യു.​ഡി.​എ​ഫ്​ മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. കാ​പ്പ​ന്​ പാ​ലാ സീ​റ്റ്​ ന​ൽ​കു​മെ​ന്ന്​ പി.​ജെ. ജോ​സ​ഫ്​ നേ​ര​േ​ത്ത വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പാ​ലാ സീ​റ്റ്​ കേ​ര​ള കോ​ൺ​ഗ്ര​സി​ന്​ ന​ൽ​കു​ന്ന​തോ​ടെ ഇ​ട​തു​മു​ന്ന​ണി​യി​ൽ എ​ൻ.​സി.​പി നി​ന്നി​ട്ട്​ കാ​ര്യ​മി​െ​ല്ല​ന്നും കാ​പ്പ​ൻ ദേ​ശീ​യ​നേ​താ​ക്ക​ളെ അ​റി​യി​ച്ചു. എ​ന്നാ​ൽ, തി​ര​ക്കി​ട്ട്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ശ​ര​ദ്​​​പ​വാ​ർ ത​യാ​റാ​യി​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്​​ച പ്ര​ഫു​ൽ പ​​ട്ടേ​ലു​മാ​യി ച​ർ​ച്ച ചെ​യ്​​ത​ശേ​ഷം തീ​രു​മാ​​ന​മെ​ടു​ക്കു​മെ​ന്ന്​ പ​വാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​ട​തു​മു​ന്ന​ണി​ക്ക്​ തു​ട​ർ​ഭ​ര​ണം ല​ഭി​ക്കു​മെ​ന്നും അ​വ​സ​ര​ങ്ങ​ൾ ഇ​ല്ലാ​താ​ക്ക​രു​തെ​ന്നും കാ​പ്പ​നും കൂ​ട്ട​രും ന​ട​ത്തു​ന്ന​ത്​ അ​പ​ക​ട​ക​ര​മാ​യ രാ​ഷ്​​ട്രീ​യ തീ​രു​മാ​ന​​മാ​ണെ​ന്നും ​ശ​ശീ​ന്ദ്ര​ൻ വി​ഭാ​ഗ​വും ദേ​ശീ​യ​നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു.

പാലായിൽതന്നെ –മാണി സി. കാപ്പൻ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ സീ​റ്റി​ൽ​ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന്​ മാ​ണി സി. ​കാ​പ്പ​ൻ ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച്​ വെ​ള്ളി​യാ​ഴ്​​ച തീ​രു​മാ​നം അ​റി​യാം. എ.​കെ. ശ​ശീ​ന്ദ്ര​ൻ കോ​ൺ​ഗ്ര​സ്​ (എ​സ്) ലേ​ക്ക്​ പോ​കു​ന്ന​താ​യി കേ​​ട്ടെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന നേ​തൃ​ത്വം ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​നം എ​ടു​ക്കി​ല്ലെ​ന്നും ദേ​ശീ​യ നേ​തൃ​ത്വ​ത്തി​നൊ​പ്പം നി​ൽ​ക്കു​മെ​ന്നും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ടി.​പി. പീ​താം​ബ​ര​ൻ വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​​ പ​വാ​റു​മാ​യു​ള്ള ച​ർ​ച്ച​ക്കാ​യി ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​താ​ണ്​ ഇ​രു​വ​രും.

കാപ്പന്‍ വന്നാല്‍ സന്തോഷം –മുല്ലപ്പള്ളി

ആ​ലു​വ: മാ​ണി സി. ​കാ​പ്പ​നെ യു.​ഡി.​എ​ഫ് സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കോ​ണ്‍ഗ്ര​സി​ലേ​ക്ക് വ​രു​ക​യാ​ണെ​ങ്കി​ല്‍ അ​ത്ര​യും സ​ന്തോ​ഷ​മെ​ന്നും കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കോ​ണ്‍ഗ്ര​സി​ൽ വ​ന്നാ​ല്‍ കൈ​പ്പ​ത്തി ചി​ഹ്നം ന​ല്‍കാ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palamani c kappanUDFassembly election 2021
Next Story