പ്രവാസി പുനരധിവാസം: പത്തിന നിർദേശങ്ങളുമായി യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരംഭം ആരംഭിക്കുന്നതിനും സഹായം നല്‍കുന്നതിനും കുടുംബശ്രീ മാതൃകയില്‍ സ്വാശ്രയ സംഘങ്ങള്‍ രൂപവത്കരിക്കണമെന്ന് യു.ഡി.എഫ്. പ്രവാസി പുനരധിവാസത്തിന് തയാറാക്കിയ കർമപദ്ധതിയിലാണ് നിർദേശം. മടങ്ങുന്നവരുടെ വിവരങ്ങളും നൈപുണ്യ സംബന്ധമായ വിശദാംശങ്ങളും ശേഖരിക്കണമെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ പത്തിന നിർദേശങ്ങളിൽ ആവശ്യമുണ്ട്.
പ്രവാസികൾക്ക് വ്യവസായം തുടങ്ങുന്നത് സുഗമമാക്കാന്‍ വ്യവസായ നയത്തില്‍ മാറ്റം ആവശ്യമാണ്. പലിശരഹിത വായ്പ, സര്‍ക്കാര്‍ സേവനങ്ങളിലേക്ക് നേരിട്ട് നിയമനം തുടങ്ങിയവ വഴി ഇവരെ സഹായിക്കാം. അന്തർ സംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കും. ഗള്‍ഫില്‍ സമാന ജോലി ചെയ്തിരുന്ന കുറച്ചുപേര്‍ക്കെങ്കിലും ഈ ജോലി ഏറ്റെടുക്കാം. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന പോലുള്ള ഇന്‍ഷുറന്‍സ് മടങ്ങിയെത്തുന്നവര്‍ക്കും ലഭ്യമാക്കണം.
മറ്റ് രാജ്യങ്ങളിലേക്ക് വീണ്ടും കുടിയേറാന്‍ ആഗ്രഹിക്കുന്നവരുടെ കഴിവ് വർധിപ്പിക്കാൻ സര്‍ക്കാര്‍ മുൻകൈയെടുക്കണം. ഐ.ടി, കൃഷി, മൃഗസംരക്ഷണം, ഇലക്ട്രോണിക്സ്, ആരോഗ്യരംഗം, വിദ്യാഭ്യാസം മേഖലകളില്‍ മൂലധന നിക്ഷേപം ആകര്‍ഷിക്കണമെന്നും യു.ഡി.എഫ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
