Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.ഡി.എഫ് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു –എ. വിജയരാഘവൻ
text_fieldsbookmark_border
തൃശൂർ: കണ്ണൂരിലെ സമാധാന യോഗം ബഹിഷ്കരിച്ച യു.ഡി.എഫ് നിലപാട് അക്രമം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. സ്വീകരിച്ച നിലപാട് ശരിയായോ എന്ന് അവർ പരിശോധിക്കണം. സമാധാന ചർച്ചയിൽ എല്ലാവരും ഒന്നിച്ചുനിൽക്കുകയാണ് വേണ്ടിയിരുന്നത്.
ഓഫിസുകൾ ആക്രമിക്കുന്ന യു.ഡി.എഫ് പ്രവർത്തകർ നിയമം കൈയിലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമാധാന ശ്രമങ്ങളുമായി മുസ്ലിംലീഗ് സഹകരിക്കണം. തെറ്റായ സംഭവങ്ങളുണ്ടായാൽ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയാണ് മാർഗം; നിയമം കൈയിലെടുത്ത് ആസൂത്രിത ആക്രമണം നടത്തുകയല്ലെന്നും വിജയരാഘവൻ പറഞ്ഞു.
Next Story

