Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയുടെ പേരിൽ...

ശബരിമലയുടെ പേരിൽ യു.ഡി.എഫ്​ മുതലക്കണ്ണീർ ഒഴുക്കേണ്ടെന്ന് ജെ.പി. നദ്ദ

text_fields
bookmark_border
ശബരിമലയുടെ പേരിൽ യു.ഡി.എഫ്​ മുതലക്കണ്ണീർ ഒഴുക്കേണ്ടെന്ന് ജെ.പി. നദ്ദ
cancel

തൃശൂർ: ശബരിമലയുടെ പേരിൽ യു.ഡി.എഫ്​ മുതലക്കണ്ണീർ ഒഴുക്കേണ്ടെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. ബി.ജെ.പിയുടെ നിയമസഭാ പ്രചാരണത്തിന്​ തുടക്കം കുറിച്ച്​ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പവിശ്വാസികളെ പിറകിൽനിന്ന്​ കുത്തിയ കോൺഗ്രസുകാർ ഇപ്പോൾ കാണിക്കുന്നത്​ നാടകമാണ്​.

വിശ്വാസം ചോദ്യം ചെയ്യാൻ ഓർഡിനൻസ്​ കൊണ്ടുവന്നപ്പോൾ കോൺഗ്രസ്​ ഒരക്ഷരം മിണ്ടിയില്ല. ശബരിമല വിഷയത്തിൽ രാഹുലും ഒന്നും പറഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പ്​ അടുത്തപ്പോൾ വിശ്വാസികളുടെ വോട്ട്​ അവർക്ക്​ വേണം. അതിനായി ജനത്തെ കബളിപ്പിക്കുകയാണ്​.

സ്​ത്രീകളുടെയും അഴിമതിയുടെയും നിഴൽ വീണ ഭരണമാണ്​ മാറി മാറി കേരളത്തിൽ വരുന്നത്​. ഒരു മുഖ്യമന്ത്രി സോളാറി​െൻറ പിറകെ പോയപ്പോൾ മറ്റൊരാൾ സ്വർണക്കടത്തിന്​ പിറകെയായി. ഇപ്പോഴത്തെ സ്​പീക്കറും വിവാദത്തിലാണ്​. സ്​പ്രിങ്​ക്ലർ, ഇ​-മൊബിലിറ്റി, കെഫോൺ, അഴിമതികളിലൂടെയാണ്​ ഈ സർക്കാർ പണമുണ്ടാക്കിയതെങ്കിൽ പാലാരിവട്ടം പാലം വിഴുങ്ങുകയായിരുന്നു യു.ഡി.എഫ്​ മന്ത്രി ഇബ്രാഹിം കുഞ്ഞ്​.

ബംഗാളിൽ എത്തിയാൽ ഇരുകൂട്ടരും കെട്ടിപ്പിടിക്കും. അധികാരം മാത്രമേ ഇരുകൂട്ടർക്കും വേണ്ടൂ. വരുന്ന തെരഞ്ഞെടുപ്പ്​ കേരളത്തിൽ വൻ ചലനമാണ്​ ഉണ്ടാക്കുക. അധികാരം ഞങ്ങളെ ഏൽപ്പിച്ച്​ ഇനി അവർ വിശ്രമിക്ക​ട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇടതു-വലതു മുന്നണികൾ കേരളത്തിൽ വർഗീയ രാഷ്​ട്രീയം കളിക്കുകയാണെന്ന്​ അധ്യക്ഷത വഹിച്ച സംസ്​ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ദേശീയ വൈസ്​ പ്രസിഡൻറ്​ എ.പി. അബ്​ദുല്ലക്കുട്ടി, മുൻ സംസ്​ഥാന പ്രസിഡൻറുമാരായ കുമ്മനം ര​ാജ​േശഖരൻ, കെ.വി. ശ്രീധരൻ, പി.കെ. കൃഷ്​ണദാസ്​, സി.കെ. പദ്​മനാഭൻ, കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത്​ നാരായൺ, കേരള പ്രഭാരി സി.പി. രാധാകൃഷ്​ണൻ, സഹപ്രഭാരി വി. സുനിൽകുമാർ എം.എൽ.എ തുടങ്ങിയവർ പ​ങ്കെടുത്തു. ജില്ല പ്രസിഡൻറ്​ കെ.കെ. അനീഷ്​ കുമാർ സ്വാഗതവും ജനറൽ സെക്രട്ടറി ഉല്ലാസ്​ ബാബു നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jp naddaBJP
Next Story