Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ. സമ്പത്തുമായി...

എ. സമ്പത്തുമായി സഹകരിക്കില്ല -ബെന്നി ബെഹ്​നാൻ

text_fields
bookmark_border
benny-behanan
cancel

തൃശൂർ: ഡൽഹിയിൽ സംസ്ഥാന സർക്കാർ പ്രതിനിധിയായി മുൻ എം.പി എ. സമ്പത്തിനെ നിയമിച്ചത് ജനാധിപത്യ വിരുദ്ധമെന്ന് യു.ഡി.എഫ്. സമ്പത്തുമായി സഹകരിക്കില്ല. സമ്പത്ത്​ എന്ന വ്യക്തിയോടല്ല എതിർപ്പ്- യു.ഡി.എഫ്​ കൺവീനർ ​െബന്നി ബെഹ്​നാൻ തൃശൂരിൽ വാർത്തസമ്മേളനത്തിൽ വ്യക്​തമാക്കി. ഇതുവരെ കേരളത്തി​െൻറ കാര്യങ്ങൾ കേന്ദ്രത്തിനെ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാറിന് കഴിഞ്ഞില്ലെന്നതി​െൻറ ഉദാഹരണമാണി​തെന്ന്​ അദ്ദേഹം പറഞ്ഞു.

ജനകീയാംഗീകാരം നഷ്​ടപ്പെട്ടവരെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് മുകളിൽ പ്രതിഷ്ഠിക്കുന്ന നടപടിയാണിത്​. ഇത്​ ഒരു തരത്തിലും അംഗീകരിക്കില്ല. യു.ഡി.എഫ് ഈ നിയമനത്തെ ശക്തമായി എതിർക്കും. സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയ ശേഷം എന്തിനാണ് ഇത്തരമൊരു നിയമനം? എം.പിമാരുടെ യോഗം ഇതുവരെ സർക്കാർ വിളിച്ചു ചേർത്തിട്ടില്ല. ബജറ്റിൽ സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളുടെ പകർപ്പ്​ പോലും എം.പിമാർക്ക് നൽകിയില്ല. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ഡൽഹിയിലെ പുതിയ സർക്കാർ പ്രതിനിധിയുമായി എങ്ങനെയാണ് യോജിച്ച് പ്രവർത്തിക്കാനാവുക? ബെന്നി ബെഹ്​നാൻ ചോദിച്ചു.

ചാവക്കാട്ട്​ കോൺഗ്രസ് ബൂത്ത് പ്രസിഡൻറ്​ പുന്ന നൗഷാദ്​ കൊല്ലപ്പെട്ടതിനെക്കുറിച്ച്​ വിശ്വസ്യതയുള്ള മുതിർന്ന പൊലീസ്​ ഉദ്യോഗസ്ഥനെക്കൊണ്ട്​ അന്വേഷിപ്പിക്കണമെന്ന്​ ബെന്നി ബെഹ്​നാൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFldfkerala newsBenny BehnanA Sambath
News Summary - UDF not corporate with A Sampath - Kerala news
Next Story