Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോറ്റിയെ കയറ്റിയത്...

പോറ്റിയെ കയറ്റിയത് ആരെന്ന് യു.ഡി.എഫിന് മാറ്റിപ്പാടേണ്ടി വരും, പഴയതെല്ലാം പുറത്തുവരുന്നു -മന്ത്രി വി.എൻ. വാസവൻ

text_fields
bookmark_border
പോറ്റിയെ കയറ്റിയത് ആരെന്ന് യു.ഡി.എഫിന് മാറ്റിപ്പാടേണ്ടി വരും, പഴയതെല്ലാം പുറത്തുവരുന്നു -മന്ത്രി വി.എൻ. വാസവൻ
cancel
camera_alt

വി.എൻ. വാസവൻ

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികൾ ജാമ്യംകിട്ടി പുറത്തിറങ്ങി എന്നതുകൊണ്ട് കേസില്ലാതാകില്ലെന്ന് ദേവസ്വംമന്ത്രി വി.എൻ. വാസവൻ. എസ്.ഐ.ടി അന്വേഷണത്തിൽ ഹൈകോടതി തൃപ്തി രേഖപ്പെടുത്തിയതാണ്. കൂടുതൽ കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്. ശബരിമലയിലെ കോൺക്രീറ്റ് കൊടിമരം ചിതലരിച്ചു എന്നൊക്കെ കണ്ടെത്താൻ യു.ഡി.എഫിന്റെ ഭരണസമിതിക്കേ കഴിഞ്ഞുള്ളൂ. അതിൽ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. സമ​ഗ്രമായ അന്വേഷണം വരുമ്പോൾ പോറ്റിയെ കയറ്റിയത് ആരാണെന്ന് യു.ഡി.എഫിന് മാറ്റിപ്പാടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

“ആ​ഗോള അയ്യപ്പസം​ഗമത്തെ പൊളിക്കാൻ സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വർണപാളി കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടത്. രണ്ട് ​ദിവസം കഴിഞ്ഞ് ഈ വിഷയത്തിൽ നിയമസഭയിൽ യു.ഡി.എഫ് അടിയന്തരപ്രമേയം കൊണ്ടുവന്നു. ഇത് പരസ്പരബന്ധിതമാണ്. പോറ്റിയെ ഉപയോ​ഗിച്ച് അയ്യപ്പസം​ഗമം പൊളിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. എന്നാൽ ചക്കിന് വെച്ചത് കൊക്കിന് കൊണ്ട അവസ്ഥയിലാണ് യു.ഡി.എഫ്. പോറ്റിയുടെ വീട്ടിൽനിന്നാണ് കാണാതായെന്ന് പറഞ്ഞ സ്വർണം കണ്ടെത്തിയത്. കള്ളൻ കപ്പലിൽ തന്നെയാണെന്ന് മനസിലായി.

ഹൈകോടതി നിർദേശത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും അന്വേഷണം ഫലപ്രദമായി നടക്കുകയുമാണ്. പണ്ട് ചെയ്തതെല്ലാം ഒന്നൊന്നായി വെളിയിൽ വരികയാണ്. എല്ലാ കുറ്റവാളികളെയും പിടികൂടണമെന്നാണ് നിലപാട്. ആ​ഗോള അയ്യപ്പസം​ഗമത്തിന്റെ ഒരു പൈസയും വരവ് വെക്കാൻ സർക്കാരിന് അധികാരമില്ല. അത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ് കൈകാര്യം ചെയ്യുന്നത്. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടന്ന അയ്യപ്പസം​ഗമത്തിന്റെ സ്പോൺസർമാരെയും കണ്ടെത്തിയത് ദേവസ്വം ബോർഡാണ” -മന്ത്രി പറഞ്ഞു.

അതേസമയം ശ​ബ​രി​മ​ല​യി​ലെ പ​ഴ​യ കൊ​ടി​മ​ര​ത്തി​ലെ സ്വ​ർ​ണ ആ​ലി​ല​ക​ളി​ലൊ​ന്ന് കാ​ണാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കുന്ന ദേ​വ​സ്വം വി​ജി​ല​ൻ​സ്​ റി​പ്പോ​ർ​ട്ട് പുറത്തുവന്നിരുന്നു. കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യി​ൽ അ​ഭി​ഭാ​ഷ​ക ക​മീ​ഷ​ന​ർ എ.​എ​സ്.​പി. കു​റു​പ്പി​നെ കു​റ്റ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​കോ​ട​തി​യി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ളു​ള്ള​ത്. സ്​​ട്രോ​ങ്‌ റൂ​മി​ലേ​ക്ക് മാ​റ്റി​യ കൊ​ടി​മ​ര​ത്തി​ലെ ആ​ലി​ല കാ​ണാ​നി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. 2017ലെ ​കൊ​ടി​മ​ര പ്ര​തി​ഷ്ഠ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ സ്വ​ർ​ണ​ക്കൊ​ള്ള​ക്കൊ​പ്പ​മാ​ണ്​ ഉ​യ​ർ​ന്ന​ത്. കൊ​ടി​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ള്ള ന​ട​ന്നെ​ന്ന വി​വ​രം റി​പ്പോ​ർ​ട്ടി​ലി​ല്ല. ദേ​വ​സ്വം ബോ​ർ​ഡി​ന് എ​ന്തെ​ങ്കി​ലും പി​ഴ​വ് സം​ഭ​വി​ച്ച​താ​യും പ​രാ​മ​ർ​ശ​മി​ല്ല.

അ​ന്ന് ബോ​ർ​ഡ്​ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും അം​ഗ​മാ​യി​രു​ന്ന അ​ജ​യ് ത​റ​യി​ലി​നു​മൊ​ക്കെ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന ത​ര​ത്തി​ലാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. ഇ​വ​രു​ടെ പേ​രു​ക​ൾ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ലി​ല്ലെ​ന്നാ​ണ്​ വി​വ​രം. കൊ​ടി​മ​ര​പ്ര​തി​ഷ്ഠ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ർ​ണം ഏ​റ്റു​വാ​ങ്ങു​മ്പോ​ൾ ര​ശീ​ത് ന​ൽ​കു​ന്ന​തി​ൽ ഹൈ​കോ​ട​തി നി​യോ​ഗി​ച്ച അ​ഭി​ഭാ​ഷ​ക ക​മീ​ഷ​ൻ എ.​എ​സ്.​പി. കു​റു​പ്പി​ന്​ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. 20 പേ​രോ​ളം സ്വ​ർ​ണം സ​മ​ർ​പ്പി​ച്ചെ​ന്ന​ല്ലാ​തെ അ​വ​രു​ടെ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ സ്വ​ർ​ണ​ത്തി​ന്‍റെ അ​ള​വ് സം​ബ​ന്ധി​ച്ച ക​ണ​ക്കോ ന​ൽ​കാ​ൻ കു​റു​പ്പി​ന് ക​ഴി​ഞ്ഞി​ല്ല. സ്വ​ർ​ണം വാ​ങ്ങു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ദേ​വ​സ്വം ബോ​ർ​ഡ് ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നി​ല്ല.

പ​ക​രം സെ​ലി​ബ്രി​റ്റി​ക​ള​ട​ക്കം ഭ​ക്ത​ർ സ്വ​ർ​ണം സ​മ​ർ​പ്പി​ച്ച​ത് അ​ഭി​ഭാ​ഷ​ക ക​മീ​ഷ​ണ​ർ​ക്കാ​ണ്. സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട സ്വ​ർ​ണം ക​ണ​ക്കാ​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. സ്‌​ട്രോ​ങ്‌ റൂ​മി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​യ കൊ​ടി​മ​ര​ത്തി​ന്‍റെ സ്വ​ർ​ണ​പ്പ​റ​യ​ട​ക്കം 28 ഉ​രു​പ്പ​ടി​ക​ൾ ക​ണ്ടെ​ത്തി​യെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വാ​ജി​വാ​ഹ​നം അ​വി​ടെ ഇ​ല്ലാ​യി​രു​ന്നു. അ​താ​ണ് ത​ന്ത്രി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. കൊ​ടി​മ​രം നീ​ക്കം​ചെ​യ്യു​ന്ന ഘ​ട്ട​ത്തി​ലു​ണ്ടാ​ക്കി​യ മ​ഹ​സ​റി​ൽ കൊ​ടി​മ​ര​ത്തി​ലെ മൂ​ന്ന് സ്വ​ർ​ണ ആ​ലി​ല​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ഒ​ന്ന് ന​ഷ്ട​പ്പെ​ട്ടെ​ന്ന് ക​ണ്ടെ​ത്തി​യെ​ന്നു​മാ​ണു​ള്ള​ത്. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന അ​ന്വേ​ഷ​ണ​മാ​കും വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഉ​ണ്ടാ​വു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFvn vasavanKerala NewsSabarimala Gold Missing Row
Next Story