സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതർ വർധിച്ചതിൻെറ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിൻെ റകോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. നിയമസഭക്ക് ചേരാത്ത രീതിയിൽ പ്രവർത്തിച്ച സപീക്കർ രാജി വെക്കണമെന്നും സർക്കാറിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനത്തിൻെറ ഉത്തരവാദിത്തം യു.ഡി.എഫ് നടത്തുന്ന സമരത്തിനാണെന്ന് പറഞ്ഞ് സമരത്തിനെതിരെ ബഹുജന രോഷം സൃഷ്ടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കോവിഡിൻെറ കാര്യത്തിലും സ്വർണക്കടത്തിൻെറ അന്വേഷണത്തിലും സർക്കാർ പരാജയപ്പെട്ടുവെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
സംസ്ഥാന സർക്കാർ പൂർണ പരാജയമാണ്. അതിൻെറ ഉത്തരവാദിത്തം യു.ഡി.എഫിൻെ റ പ്രക്ഷോഭ പരിപാടികളുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ഉദ്ദേശ്യമെങ്കിൽ അതിന് അനുവദിക്കില്ലെന്നും യു.ഡി.എഫ് കൺവീനർ പറഞ്ഞു.
മുഖ്യമന്ത്രി രാജി വെക്കുന്നതു വരെ യു.ഡി.എഫ് സമരവുമായി മുന്നോട്ടുപോകും. മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനിച്ച് നിയമനങ്ങൾ പോലും അട്ടിമറിക്കുന്നത് ചില കൺസൽട്ടൻസി കമ്പനിയാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.