Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യനയത്തിന് കരടായി, ഉടൻ മുഖ്യമന്ത്രിക്ക് സമർപ്പിക്കും, നടപ്പാക്കൽ നവംബറിലേക്ക്...

text_fields
bookmark_border
https://www.madhyamam.com/tags/liquor-policy
cancel
camera_alt

വി.ഡി. സതീശൻ, എം. ലിജു

തി​രു​വ​ന​ന്ത​പു​രം: യു.​ഡി.​എ​ഫ് സ​ര്‍ക്കാ​റി​ന്‍റെ ക​ര​ട്​ മ​ദ്യ​ന​യ​ത്തി​ന്​ എ​ക്​​സൈ​സ്​ വ​കു​പ്പ്​ രൂ​പം​ന​ൽ​കി. ഉ​ട​ൻ ത​ന്നെ ഇ​ത് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്​ സ​മ​ർ​പ്പി​ക്കും. അ​തി​നു​ശേ​ഷം യു.​ഡി.​എ​ഫി​ൽ ച​ർ​ച്ച ചെ​യ്താ​കും അ​ന്തി​മ അം​ഗീ​കാ​രം ന​ൽ​കു​ക.

ഈ ​മാ​സം പു​തി​യ ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​നാ​ണ് നേ​ര​ത്തെ തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും നി​യ​മ​സ​ഭ സ​മ്മേ​ള​നം ഉ​ൾ​പ്പെ​ടെ ന​ട​ക്കു​ന്ന​തി​നാ​ൽ ന​വം​ബ​ർ പ​കു​തി​യോ​ടെ​യേ നി​ല​വി​ൽ വ​രൂ എ​ന്നാ​ണ് എ​ക്​​സൈ്​ വ​കു​പ്പ്​ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം.

ന​യ​പ​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ലൊ​ന്നും നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കാ​തെ​യാ​ണ്​ മ​ദ്യ​ന​യ​ത്തി​ന്‍റെ ക​ര​ടി​ന്​ രൂ​പം ന​ൽ​കി​യ​ത്. എ​ന്നാ​ൽ, എ​ൽ.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന ച​ട്ട​ങ്ങ​ളി​ലും നി​യ​മ ഭേ​ദ​ഗ​തി​ക​ളി​ലും മാ​റ്റ​മു​ണ്ടാ​കും.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യം, ബാ​റു​ക​ളു​ടെ സ​മ​യ​ക്ര​മം, ഹോ​ർ​ട്ടി​വൈ​ൻ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​കാ​രം പു​നഃ​സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ ന​യ​പ​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ലൊ​ന്നും എ​ക്​​സൈ​സ്​ വ​കു​പ്പ്​ ഒ​രു ശി​പാ​ർ​ശ​യും ക​ര​ട്​ ന​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. എ​ന്നാ​ൽ, ഈ ​വി​ഷ​യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും സാ​മൂ​ഹി​ക, സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളി​ൽ​നി​ന്നും ല​ഭി​ച്ച നി​ർ​ദേ​ശ​ങ്ങ​ളു​ൾ​പ്പെ​ടെ പ​രി​ഗ​ണ​ന​ക്കാ​യി സ​ർ​ക്കാ​റി​നും മു​ന്ന​ണി​ക്കും സ​മ​ർ​പ്പി​ക്കും.

ബാ​ർ ജീ​വ​ന​ക്കാ​രെ ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക,​ബാ​റു​ക​ളു​ടെ ക്ലാ​സി​ഫി​ക്കേ​ഷ​ൻ, ഫീ​സ്, ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം വ്യ​ക്​​ത​ത വ​രു​ത്തു​ന്ന ശി​പാ​ർ​ശ​ക​ൾ ക​ര​ടി​ലു​ണ്ട്. ക്ഷേ​മ​നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന പ്ര​ധാ​ന പ​രാ​തി ബാ​ർ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ മ​ന്ത്രി എം. ​ലി​ജു​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രെ ക്ഷേ​മ​നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്​ പു​തി​യ മ​ദ്യ​ന​യ​ത്തി​ലു​ണ്ടാ​കും. പ​ല ബാ​റു​ക​ളി​ലും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കൃ​ത്രി​മ​മു​ണ്ടെ​ന്ന പ​രാ​തി​യും തൊ​ഴി​ലാ​ളി​ക​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. അ​തി​നാ​ൽ, അ​ക്കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്​​ത​ത വ​രു​ത്തും.

ബാ​റു​ക​ളു​ടെ ​ നി​ല​വി​ലെ സ​മ​യം കു​റ​ക്കു​ക, വീ​ര്യം കു​റ​ഞ്ഞ​മ​ദ്യം വി​ൽ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്, കൂ​ടു​ത​ൽ ബാ​റു​ക​ളും മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ളും അ​നു​വ​ദി​ക്ക​രു​ത്​ തു​ട​ങ്ങി മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ ഉ​യ​ർ​ന്ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ ന​യ​പ​ര​മാ​യ തീ​രു​മാ​നം വേ​ണ്ട​തി​നാ​ലാ​ണ്​ അ​ത്​ സ​ർ​ക്കാ​റി​ന്‍റെ​യും യു.​ഡി.​എ​ഫി​ന്‍റേ​യും പ​രി​ഗ​ണ​ന​ക്ക്​ വി​ട്ട​ത്. മു​ഖ്യ​മ​ന്ത്രി​ക്ക്​ കൈ​മാ​റു​ന്ന മ​ദ്യ​ന​യ​ത്തി​ന്‍റെ ക​ര​ട്​ യു.​ഡി.​എ​ഫ്​ യോ​ഗം ചേ​ർ​ന്ന്​ ച​ർ​ച്ച ചെ​യ്യും.

ന​യ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​വു​മു​ണ്ടാ​കും. തു​ട​ർ​ന്ന്​ മ​ദ്യ​ന​യ​ത്തി​ന്​ രൂ​പം ന​ൽ​കി ന​വം​ബ​ർ പ​കു​തി​യോ​ടെ ഹൈ​കോ​ട​തി​യെ ഉ​ൾ​പ്പെ​ടെ അ​റി​യി​ക്കാ​നാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ വ​കു​പ്പ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഓ​ൺ​ലൈ​നി​ലി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും വി​വി​ധ സം​ഘ​ട​ന​ക​ൾ, പ്ര​മു​ഖ​ർ എ​ന്നി​വ​രു​മാ​യും മ​ന്ത്രി എം. ​ലി​ജു നേ​രി​ട്ട്​ ച​ർ​ച്ച ന​ട​ത്തി​യാ​ണ്​ മ​ദ്യ​ന​യം രൂ​പ​പ്പെ​ടു​ത്തി​യ​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story