Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളം തൂത്തുവാരി...

കേരളം തൂത്തുവാരി യു.ഡി.എഫ്​

text_fields
bookmark_border
udf-ldf
cancel

തിരുവനന്തപുരം: ദേശീയതലത്തിൽ കോൺഗ്രസ്​സഖ്യം കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോഴും കേരളം തൂത്തുവാരി യു.ഡി.എഫിന് ​​ ചരിത്രവിജയം. സർവ പ്രവചനങ്ങളും മറികടന്ന്​ 20ൽ 19 ലും വെന്നിക്കൊടി നാട്ടിയ തരംഗത്തിനിടെ ആലപ്പുഴ യു.ഡി.എഫി​​​​െ ൻറ സമ്പൂർണ വിജയം തടഞ്ഞു. അരൂരിലെ സിറ്റിങ്​ എം.എൽ.എ കൂടിയായ എ.എം. ആരിഫാണ്​ വൻ നാണക്കേടിൽനിന്ന്​ ഇടതുമുന്നണിയെ രക് ഷിച്ചത്​. നിലവിൽ യു.ഡി.എഫിന്​ 12ഉം ഇടതിന്​ എട്ടും സീറ്റുകളായിരുന്നു. ശബരിമല സു​വർണാവസരമാക്കി അക്കൗണ്ട്​ തുറക്ക ാൻ ബി.ജെ.പി നടത്തിയ നീക്കം ദയനീയമായി പരാജയപ്പെട്ടു. സ്വന്തം തട്ടകമായ അമേത്തിയിൽ അടിപതറിയ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ 4.31 ലക്ഷത്തി​​​​െൻറ റെക്കോഡ്​ ഭൂരിപക്ഷത്തിൽ വിജയം കണ്ടു. മുസ്​ലിം ലീഗിലെ ഇ. അഹമ്മദ്​ മല പ്പുറത്ത്​ 2014ൽ കുറിച്ച 194739 ​​​​െൻറ ഭൂരിപക്ഷം പഴങ്കഥയായി. യു.ഡി.എഫിലെ ഒമ്പത്​​​ തേരാളികൾ ഒരു ലക്ഷത്തിലേറെ വരുന്ന വമ്പൻ ഭൂരിപക്ഷം കുറിച്ചപ്പോൾ മുസ്​ലിം ലീഗി​​​​െൻറ പി.കെ. കുഞ്ഞാലിക്കുട്ടിക്ക്​ 2.60 ലക്ഷത്തിലേറെയാണ്​ ഭൂരിപക്ഷം. രാഹുൽ ഗാന്ധിക്കാണ്​ ഉയർന്ന ഭൂരിപക്ഷം, കുറവ്​ എ.എം. ആരിഫിനും.

സി.പി.എമ്മി​നെയും രാഷ്​ട്രീയപ്രവചനക്കാരെയും ഞെട്ടിച്ച്​ ആറ്റിങ്ങൽ, ആലത്തൂർ, പാലക്കാട്​ മണ്ഡലങ്ങൾ യു.ഡി.എഫ്​ അട്ടിമറിച്ചു. ആറ്റിങ്ങലിൽ എ. സമ്പത്ത്​, ഇടുക്കിയിൽ ജോയ്​സ്​ ജോർജ്​, ആലത്തൂരിൽ പി.കെ. ബിജു, പാലക്കാട്ട്​​ എം.ബി. രാജേഷ്​, ചാലക്കുടിയിൽ ഇന്നസ​​​െൻറ്​, കണ്ണൂരിൽ പി.കെ. ശ്രീമതി എന്നീ സി.പി.എമ്മി​​​​െൻറ സിറ്റിങ്​ എം.പിമാർ ദയനീയ പരാജയമേറ്റുവാങ്ങി. ബി.ജെ.പി വെല്ലുവിളി സൃഷ്​ടിക്കുമെന്ന്​ പ്രതീക്ഷിച്ച തിരുവനന്തപുരത്ത്​ 99989 വോ​ട്ടി​​​​െൻറ ഭൂരിപക്ഷത്തിൽ യു.ഡി.എഫിലെ ഡോ. ശശി തരൂർ മിന്നുന്ന വിജയത്തോടെ ഹാട്രിക്കടിച്ചു. ഇടത്​ മുന്നണി ഇവിടെ മൂന്നാം സ്ഥാനത്തായി. കടുത്ത ആക്ഷേപം പ്രചാരണരംഗത്ത്​ ഏറ്റുവാങ്ങേണ്ടി വന്ന കോൺഗ്രസി​ലെ രമ്യ ഹരിദാസ്​ ആലത്തൂരിൽ ‘പാട്ടും പാടി’ ജയിച്ചു. ഇടത്​ കോട്ടയിൽ പി.കെ. ബിജുവി​​​​െൻറ ഹാട്രിക്​ മോഹം തകർത്ത രമ്യ ഒന്നര ലക്ഷത്തിലേറെ വോട്ടി​​​​െൻറ വമ്പൻ വിജയമാണ്​ കന്നിയങ്കത്തിൽ നേടിയത്​. പാർലമ​​​െൻറിൽ ഇക്കുറി സംസ്ഥാനത്തി​​​​െൻറ ഏക വനിതയാണ്​ രമ്യ.

സി.പി.എം വിജയത്തിൽ ആദ്യമെണ്ണിയിരുന്ന പാലക്കാട്ട്​​ കോൺഗ്രസി​െന പോലും സ്​തബ്​ധമാക്കിയാണ്​​ വി.കെ. ശ്രീകണ്​ഠ​​​​െൻറ അട്ടിമറി ജയം. ചുവപ്പു​േകാട്ടയിൽ 11000 ലേറെ വോട്ടി​​​​െൻറ ഭൂരിപക്ഷത്തിനാണ്​ കരുത്തനായ എം.ബി.​ രാജേഷി​നെ പരാജയപ്പെടുത്തിയത്​. ഇൗ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയങ്ങളിലൊന്നാണിത്​. രാഹുൽ ഗാന്ധിക്ക്​ പുറമെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ്​ ബഷീർ, രമ്യ ഹരിദാസ്​, ഹൈബി ഇൗഡൻ, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്​, തോമസ്​ ചാഴികാടൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരാണ്​ ഭൂരിപക്ഷം ലക്ഷം കടന്നുപോയവർ. ഇക്കുറി അങ്കത്തിനിറങ്ങിയ എട്ട്​ സിറ്റിങ്​ എം.എൽ.എമാരിൽ കെ. മുരളീധരൻ(വട്ടിയൂർക്കാവ്​), അടൂർ പ്രക്രാശ്​(കോന്നി), എ.എം. ആരിഫ്​ (അരൂർ), ഹൈബി ഇൗഡൻ(എറണാകുളം) എന്നീ നാലു പേർ വിജയം കണ്ടു. ഇവരുടെ മണ്ഡലങ്ങളിലും നിലവിൽ ഒഴിവുള്ള പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ്​ നടക്കും.
ഇടതുകോട്ടയായ ആറ്റിങ്ങലിൽ ഇടതി​​​​െൻറയും എ. സമ്പത്തി​​​​െൻറയും അമിത ആത്മവിശ്വാസം കോന്നിയിൽനിന്ന്​ എത്തിയ അടൂർ പ്രകാശ്​ തകർത്തെറിയുകയായിരുന്നു. കൊല്ലത്തെ ചുവപ്പു മണ്ണിൽ വ്യക്തിപ്രഭാവും പ്രവർത്തനമികവും കൊണ്ട്​ സകല ദുഷ്​പ്രചാരണങ്ങളെയും അതിജീവിച്ച്​ ആർ.എസ്​.പിയിലെ എൻ.കെ. പ്രേമചന്ദ്ര​​​​െൻറ ഒന്ന​ര​ലക്ഷത്തോളം വോട്ടി​​​​െൻറ വിജയം സി.പി.എമ്മിന്​ കനത്ത ക്ഷീണമായി.

ആലപ്പുഴയിൽ​ ഇഞ്ചോടിഞ്ച്​ മത്സരമാണ്​ നടന്നത​്​. ഷാനിമോൾക്കും ആരിഫിനും ലീഡ്​ മാറി വന്നുവെങ്കിലും ഒടുവിൽ ഒമ്പതിനായിരത്തിലേറെ വോട്ടി​​​​െൻറ ഭൂരിപക്ഷത്തിൽ വിജയം ആരിഫിനൊപ്പമായിരുന്നു. തിരുവനന്തപുരത്ത്​ തുടക്കത്തിൽ ബി.ജെ.പി ലീഡ്​ പിടിച്ചുവെങ്കിലും പിന്നീട്​ തരൂർ സ്ഥായിയായി ലീഡിലെത്തി. കാസർകോട്ട്​ ഇടക്ക്​​ ഇടതുമുന്നണി മുന്നിലെത്തിയെങ്കിലും ഉണ്ണിത്താൻ വൈകാതെ തിരിച്ചുപിടിച്ചു. വടകരയിൽ കെ. മുരളീധരനും കണ്ണൂരിൽ കെ. സുധാകരനും കാസർകോട്ട്​​ രാജ്​മോഹൻ ഉണ്ണിത്താനും തൃശൂരിൽ ടി.എൻ. പ്രതാപനും കോഴിക്കോട്ട്​​ എം.കെ. രാഘവനും മിന്നുന്ന വിജയം നേടി. കഴിഞ്ഞതവണ പരാജയപ്പെട്ട ഇടുക്കിയിൽ ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടിനാണ്​ കോൺഗ്രസിലെ ഡീൻ കുര്യാക്കോസി​​​​െൻറ വിജയം.

കേരളത്തി​​െൻറ എം.പിമാർ
1. ശ​​ശി ത​​രൂ​​ർ (തി​​രു​​വ​​ന​​ന്ത​​പു​​രം)
2. എ​​ൻ.​​കെ. പ്രേ​​മ​​ച​​ന്ദ്ര​​ൻ (കൊ​​ല്ലം)
3. അ​​ടൂ​​ർ പ്ര​​കാ​​ശ്​ (ആ​​റ്റി​​ങ്ങ​​ൽ)
4. ആ​േ​​ൻ​​റാ ആ​​ൻ​​റ​​ണി (പ​​ത്ത​​നം​​തി​​ട്ട)
5. ഡീ​​ൻ കു​​ര്യാ​​ക്കോ​​സ്​ (ഇ​​ടു​​ക്കി)
6. തോ​​മ​​സ്​ ചാ​​ഴി​​കാ​​ട​​ൻ (കോ​​ട്ട​​യം)
7. എ.​​എം. ആ​​രി​​ഫ്​ (ആ​​ല​​പ്പു​​ഴ)
8. കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ്​ (മാ​​വേ​​ലി​​ക്ക​​ര)
9. ഹൈ​​ബി ഈ​​ഡ​​ൻ (എ​​റ​​ണാ​​കു​​ളം)
10. ബെ​​ന്നി ബ​​ഹ​​നാ​​ൻ (ചാ​​ല​​ക്കു​​ടി)
11. ടി.​​എ​​ൻ. പ്ര​​താ​​പ​​ൻ (തൃ​​ശൂ​​ർ)
12. വി.​​കെ. ശ്രീ​​ക​​ണ്​​​ഠ​​ൻ (പാ​​ല​​ക്കാ​​ട്)
13. ര​​മ്യ ഹ​​രി​​ദാ​​സ്​ (ആ​​ല​​ത്തൂ​​ർ)
14. ഇ.​​ടി. മു​​ഹ​​മ്മ​​ദ്​ ബ​​ഷീ​​ർ (പൊ​​ന്നാ​​നി)
15. പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി (മ​​ല​​പ്പു​​റം)
16. എം.​​കെ. രാ​​ഘ​​വ​​ൻ (കോ​​ഴി​​ക്കോ​​ട്)
17. കെ. ​​മു​​ര​​ളീ​​ധ​​ര​​ൻ (വ​​ട​​ക​​ര)
18. രാ​​ഹു​​ൽ ഗാ​​ന്ധി (വ​​യ​​നാ​​ട്)
19. കെ.​​സു​​ധാ​​ക​​ര​​ൻ (ക​​ണ്ണൂ​​ർ)
20. രാ​​ജ്​​​മോ​​ഹ​​ൻ ഉ​​ണ്ണി​​ത്താ​​ൻ (കാ​​സ​​ർ​​കോ​​ട്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFLok Sabha Electon 2019
News Summary - udf leading in kerala-kerala news
Next Story