Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൻസൂർ വധം: പൊലീസ്​...

മൻസൂർ വധം: പൊലീസ്​ നടപടി ഏകപക്ഷീയമെന്ന്;​ സമാധാനയോഗത്തിൽ നിന്ന്​ യു.ഡി.എഫ്​ ഇറങ്ങിപ്പോയി

text_fields
bookmark_border
മൻസൂർ വധം: പൊലീസ്​ നടപടി ഏകപക്ഷീയമെന്ന്;​  സമാധാനയോഗത്തിൽ നിന്ന്​ യു.ഡി.എഫ്​ ഇറങ്ങിപ്പോയി
cancel

കണ്ണൂർ:കടവത്തൂർ പുല്ലൂക്കരയിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്​ ജില്ല കലക്​ടർ കണ്ണൂരിൽ വിളിച്ചുചേർത്ത സമാധാനയോഗം ബഹിഷ്​കരിച്ച്​ യു.ഡി.എഫ്​.

പൊലീസ്​ നടപടി ഏകപക്ഷീയമാണെന്നും കൊലപാതകം നടന്ന്​ 40 മണിക്കൂറായിട്ടും പ്രതികളെ പിടികൂടാൻ ആയില്ലെന്നും ആരോപിച്ചാണ്​ യോഗത്തിൽനിന്ന്​ ഇറങ്ങിപ്പോയത്​​. സംഭവസ്ഥലത്ത്​ നിന്ന്​ പിടികൂടി പൊലീസിന്​ കൈമാറിയ പ്രതിയുടെ അറസ്​റ്റ്​ പോലും രേഖപ്പെടുത്തിയത്​ ബുധനാഴ്​ച വൈകിയാണെന്നും കൊലപാതകത്തിൽ പ​ങ്കെടുത്തവരെ തിരിച്ചറിഞ്ഞെന്ന്​ പറയു​േമ്പാഴും ആരെയും അറസ്​റ്റ്​ ചെയ്യാനായില്ലെന്നും യു.ഡി.എഫ്​ നേതാക്കൾ പറഞ്ഞു.

കൊലപാതകത്തെ തുടർന്ന്​ പെരിങ്ങത്തൂരിലുണ്ടായ അക്രമസംഭവങ്ങളിൽ പിടികൂടിയ മുസ്​ലീം ലീഗ്​ പ്രവർത്തകരെ പൊലീസ്​ കൈകാര്യം ചെയ്യുകയാണ്​. പൊലീസിൽനിന്ന്​ നീതി ലഭിക്കുമെന്ന്​ പ്രതീക്ഷയില്ല. പൊലീസി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ്​. അക്രമത്തിൽ പ​ങ്കെടുത്തുവെന്ന്​ ആരോപിച്ച്​ എസ്​.എസ്​.എൽ.സി വിദ്യാർഥിയെപോലും കസ്​റ്റഡിയിൽ വെച്ചിരിക്കുകയാണ്​. പൊലീസ് ജീപ്പിൽവെച്ച്​ പ്രവർത്തകരെ തല്ലിച്ചതക്കുന്നു​.​

സമാധാന ശ്രമങ്ങൾക്ക്​ യു.ഡി.എഫ്​ അനുകൂലമാണ്​. എന്നാൽ, മുഴുവൻ പ്രതികളെയും പിടികൂടി ക്രമസമാധാനനില പാലിച്ചാൽ മാത്രമേ ചർച്ചക്കുള്ളുവെന്നും യു.ഡി.എഫ്​ നേതാക്കൾ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി, മുസ്​ലിം ലീഗ്​ സംസ്ഥാന വൈസ്​ പ്രസിഡൻറ്​ വി.കെ. അബ്​ദുൽ ഖാദർ മൗലവി, ജില്ല ജനറൽ സെക്രട്ടറി കരീം ചേളേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്​ യു.ഡി.എഫ്​ സംഘം സമാധാനയോഗത്തിൽനിന്ന്​ ഇറങ്ങിപ്പോയത്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peace meetingUDFmansoor murderwalked out
News Summary - UDF leaders walked out of the peace meeting
Next Story