വയനാട്ടിൽ രഹുൽ ഗാന്ധി; ആവേശത്തോടെ യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുന്നത് ഏറെ സന്തോഷവും അഭിമാനവുമുള്ള സന്ദർഭമാണെന ്ന് ടി.സിദ്ധിഖ്. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയും കേരളത്തിലെ കോൺഗ്രസും തൻെറതടക്കമുള്ളവരുടെ ആഗ്രഹം സാധ ിപ്പിച്ചു തന്നിരിക്കുന്നു. യഥാർഥത്തിൽ ബി.ജെ.പിക്കും ഇടതുപക്ഷത്തിനും എതിരായി കോൺഗ്രസ് നടത്തിയ വിശ്വവിഖ്യാത സർജിക്കൽ സ്ട്രൈക്കാണ് ഈ സ്ഥാനാർഥിത്വ പ്രഖ്യാപനം. ഇതോടെ 20 മണ്ഡലങ്ങളും കോൺഗ്രസിന് ലഭിക്കും- ടി.സിദ്ധിഖ് പറഞ്ഞു.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് നല്ല വിശ്വാസമുണ്ടായിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികൾക്ക് സന്തോഷം നൽകുന്ന തീരുമാനമാണിത്. ദക്ഷിണേന്ത്യയിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻമാർ മത്സരിച്ചപ്പോൾ കോൺഗ്രസിന് നല്ല നേട്ടം ലഭിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഫാസിസത്തിനെതിരായ പോരാട്ടത്തിലെ പോരാളിയായണ് രാഹുൽ ഇവിടെ എത്തുന്നത്. അത് അഭിമാനമുഹൂർത്തം. ഇടതുപക്ഷം രാഹുലിൻെറ സ്ഥാനാർഥിത്വത്തെ ഒഴിവാക്കാൻ വേണ്ടി ശ്രമിച്ചിട്ടുണ്ട്. അതിനു പിന്നിൽ പ്രവർത്തിച്ചവരെ പിന്നീട് വെളിപ്പെടുത്തും. മതേതര ജനാധിപത്യ ബദൽ എന്നത് കോൺഗ്ര് ഉയർത്തിയ ആശയമാണ്. കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവർ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുത്ത് അയച്ചവരാണ് മതേതര ബദലിന് തുരങ്കം വെച്ചത്. കേരളത്തിൽ ഇത് നടപ്പാക്കാനാവാത്തതും അതുകൊണ്ടാണ്. കോടിയേരിയും പിണറായിയുമാണ് മതേതര ബദൽ പൊളിച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് വളരെ സന്തോഷമാണുള്ളതെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഹൈദരലി ശിഹാബ് തങ്ങൾ വളരെ ആത്മാർഥമായാണ് തീരുമാനം വൈകരുത് എന്ന് പറഞ്ഞത്. ആഗ്രഹിച്ച തീരുമാനം തന്നെ വന്നിരിക്കുന്നു. കേരളത്തിലെ മൊത്തം ജനങ്ങളുടെ ആഗ്രഹമായിരുന്നു ഇത്. അതിൽ കുറഞ്ഞതൊന്നും അവർ അംഗീകരിക്കുകയില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


