Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആത്മവിശ്വാസത്തോടെ...

ആത്മവിശ്വാസത്തോടെ യു.ഡി.എഫ്​

text_fields
bookmark_border
UDF is confident after poll
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​​ര​െ​ഞ്ഞ​ടു​പ്പി​െൻറ ആ​ദ്യ​ഘ​ട്ട വോ​െ​ട്ട​ടു​പ്പ്​ ക​ഴി​ഞ്ഞ​തോ​ടെ യു.​ഡി.​എ​ഫ്​ കേ​ന്ദ്ര​ങ്ങ​ൾ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​ത്തി​ൽ. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും മി​ക​ച്ച പോ​ളി​ങ്ങു​ണ്ടാ​യ​ത്​ വി​ജ​യ​പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി യു.​ഡി.​എ​ഫ്​ വി​ല​യി​രു​ത്തി. വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്ന അ​ഞ്ച്​ ജി​ല്ല​ക​ളി​ലും മി​ക​ച്ച പോ​ളി​ങ്ങാ​ണ്​ ന​ട​ന്ന​ത്. ഇ​നി തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കേ​ണ്ട ജി​ല്ല​ക​ളി​ലും പോ​ളി​ങ്​ ​വ​ർ​ധ​ന​ക്ക്​​ അ​ത് സ​ഹാ​യ​ക​മാ​ണ്.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ളി​ങ്​​ ശ​ത​മാ​നം ത​ന്നെ​യാ​ണ്​ ഇ​ത്ത​വ​ണ​യും. അ​വ​സാ​ന ക​ണ​ക്കു​ക​ൾ ഇ​നി​യും പു​റ​ത്തു​വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. എ​ങ്കി​ലും നി​ല​വി​ലു​ള്ള കോ​വി​ഡ്​ സാ​ഹ​ച​ര്യം വോ​െ​ട്ട​ടു​പ്പി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചേ​ക്കാ​മെ​ന്ന ഉ​ൾ​ഭ​യം എ​ല്ലാ മു​ന്ന​ണി​ക​ൾ​ക്കു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, അ​തി​ൽ കാ​ര്യ​മി​ല്ലെ​ന്നാ​ണ്​ ആ​ദ്യ​ഘ​ട്ട വോ​െ​ട്ട​ടു​പ്പി​െൻറ ജ​ന​പ​ങ്കാ​ളി​ത്തം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പോ​ളി​ങ്​ ​ശ​ത​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യാ​ൽ സ്വാ​ഭാ​വി​ക​മാ​യും അ​ത്​ ത​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക യു.​ഡി.​എ​ഫി​നു​ണ്ടാ​യി​രു​ന്നു. അ​ത്ത​ര​െ​മാ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​യ​താ​ണ്​ യു.​ഡി.​എ​ഫി​െൻറ പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും ​േപാ​ളി​ങ്​ ​ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​ത്​ കേ​ന്ദ്ര-​സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പാ​ണെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ്​ അ​വ​ർ​ക്കു​ള്ള​ത്. സം​സ്​​ഥാ​ന ഭ​ര​ണ​ത്തി​ലെ അ​ഴി​മ​തി​യും പാ​ച​ക​വാ​ത​കം ഉ​ൾ​പ്പെ​ടെ ഇ​ന്ധ​ന​വി​ല​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​ക്ക​ടി വ​രു​ത്തു​ന്ന വ​ർ​ധ​ന​യു​മാ​ണ്​ പോ​ളി​ങ്​​ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ അ​വ​രു​ടെ വി​ശ്വാ​സം. വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്ന മൂ​ന്ന്​ ജി​ല്ല​ക​ൾ കാ​ർ​ഷി​ക​മേ​ഖ​ല​ക്ക്​ പ്രാ​ധാ​ന്യ​മു​ള്ള​വ​യാ​യി​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​റി​െൻറ ക​ർ​ഷ​ക​വി​രു​ദ്ധ നി​ല​പാ​ട്​ വോ​െ​ട്ട​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചെ​ന്നും യു.​ഡി.​എ​ഫ്​ ക​രു​തു​ന്നു.

ലോ​ക്​​സ​ഭ തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ, ശ​ബ​രി​മ​ല വി​ഷ​യം തി​രി​ച്ച​ടി​യാ​യ​തു​പോ​ലെ ഇ​ത്ത​വ​ണ സ്വ​ർ​ണ​ക്ക​ട​ത്ത്​​ ആ​രോ​പ​ണം സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്ന വി​ശ്വാ​സ​വും​ യു.​ഡി.​എ​ഫ്​ പ്ര​ക​ടി​പ്പി​ക്കു​ന്നു. ഇ​ന്ന​ലെ വോ​െ​ട്ട​ടു​പ്പ്​ ന​ട​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ യു.​ഡി.​എ​ഫി​ന്​ ന​ല്ല പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ, ഭൂ​രി​പ​ക്ഷം മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഭ​ര​ണം നേ​ടു​െ​മ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udfpanchayat election 2020
News Summary - UDF is confident after poll
Next Story