യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആദ്യതീരുമാനം ആശമാരുടെ വേതനം വർധിപ്പിക്കൽ -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആദ്യത്തെ തീരുമാനം ആശമാരുടെ വേതനം വർധിപ്പിക്കലായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആശമാരുടെ രാപകൽ സമരയാത്രയുടെ സമാപനവും മഹാറാലിയും സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യായമായ ആവശ്യങ്ങൾക്കായി ആശമാർ നടത്തുന്ന സമരം സുവർണലിപികളിൽ എഴുതിച്ചേർക്കപ്പെടും. സിനിമകളിലെ മുതലാളിമാരെ വെല്ലുന്ന സ്വഭാവമാണ് ഭരണകൂടത്തിന്. ആശ സമരത്തിനോട് ക്രൂരത കാണിച്ച പിണറായി സർക്കാറിനെ കേരള ജനത താഴെയിറക്കും.
ആശമാരുടെ പ്രശ്‌നങ്ങളും പരാതികളും നിയമസഭയിൽ പ്രതിപക്ഷം നിരവധിതവണ ഉന്നയിച്ചു. സമരത്തിൽ പങ്കെടുക്കുന്നവരെ സർക്കാർ അവഗണിക്കുകയും പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇത് കേരളത്തിലെ സ്ത്രീകളുടെ സമരമാണ്. ഭരണത്തിലിരിക്കുന്നവർ ആരോപിക്കുന്നതുപോലെ ആശ വർക്കർമാർ മാവോവാദികളായാലും അർബർ നക്സലുകളായാലും പ്രതിപക്ഷം അവർക്കൊപ്പമാണ്. ഈ പോരാട്ടത്തിൽ ആശമാർ ഒറ്റക്കല്ല. ആശ വർക്കർമാരെ മറക്കുന്നവരെ കേരളം പാഠംപഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

