കിഫ്ബിയിൽ നിലപാട് കടുപ്പിക്കാൻ സർക്കാർ: വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനം റദ്ദാക്കും
text_fieldsതിരുവനന്തപുരം: കിഫ്ബിയിൽ നിയമനങ്ങളിലുൾപ്പെടെ നിലപാട് കടുപ്പിക്കാൻ സർക്കാർ. കിഫ്ബിയുടെ പ്രവർത്തന ഘടന പുനഃപരിശോധിക്കും. വിരമിച്ച ഉദ്യോഗസ്ഥരെ പുനർനിയമിച്ച നടപടി റദ്ദാക്കാനും ജീവനക്കാരുടെ സംഭാവനയും പ്രവർത്തന ക്ഷമതയും പരിശോധിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇടതുസർക്കാറിന്‍റെ കാലത്ത് കിഫ്ബിയിൽ അഴിമതി, സ്വജന പക്ഷപാതം, ധൂർത്ത് എന്നിവയാണ് നടന്നിരുന്നതെന്ന് അന്ന് പ്രതിപക്ഷമായിരുന്ന യു.ഡി.എഫ് ആരോപിച്ചിരുന്നു. നിലവിൽ സമഗ്രമായ അഴിച്ചു പണിക്കാണ് യു.ഡി.എഫ് സർക്കാർ തുടക്കം കുറിക്കുന്നത്. നാനൂറോളം കരാർ ജീവനക്കാരാണ് കിഫ്ബിയിൽ നിലവിലുള്ളത്. അതിൽ ഒരു ലക്ഷത്തോളം ശമ്പളം കൈപ്പറ്റുന്ന അമ്പതിലധികം ജീവനക്കാരാണ് ഉള്ളതെന്നാണ് വിവരം. അത്യാവശ്യമുള്ള ജീവനക്കാരെ മാത്രം നിലനിർത്തി നിലവിലുള്ള ജീവനക്കാരുടെ കാര്യക്ഷമത പരിശോധിക്കാനാണ് സർക്കാർ നീക്കം.
ചിലർക്ക് കിഫ്ബിയിൽ നിന്നും ഉപ സ്ഥാപനമായ കിഫ്കോണിൽ നിന്നും ശമ്പളം ലഭിക്കുന്നുണ്ടെന്നാണ് വിവരം. ഈ സാഹചര്യം ഒഴിവാക്കാനും സാങ്കേതിക പരിഞ്ജാനം വേണ്ട സർവീസുകളിലേക്ക് സർക്കാർ സർവീസിലുള്ളവരെ മാത്രം പരിഗണിക്കാനും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

